തൊഴില്‍, ഉദ്യോഗ മന്ത്രാലയം
'ന്യൂ അംനസ്റ്റി സ്കീം 2025' (New Amnesty Scheme 2025) 2026 ഡിസംബർ 31 വരെ നീട്ടാൻ ESIC തീരുമാനിച്ചു : തീർപ്പാകാത്ത കേസുകൾ പരിഹരിക്കാൻ തൊഴിലുടമകൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കും കൂടുതൽ സമയം ലഭിക്കും
പോസ്റ്റഡ് ഓണ്‍:
29 OCT 2026 9:21AM by PIB Thiruvananthpuram
ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച നിവേദനങ്ങളും അഭ്യർത്ഥനകളും പരിശോധിച്ച ശേഷം, 01.10.2025 മുതൽ 30.09.2026 വരെ പ്രാബല്യത്തിലുണ്ടായിരുന്ന 'ന്യൂ അംനെസ്റ്റി സ്കീം, 2025' (New Amnesty Scheme, 2025) നിലവിലുള്ള നിബന്ധനകളോടെയും വ്യവസ്ഥകളോടെയും, മൂന്ന് മാസത്തേക്ക് കൂടി, അതായത് 01.10.2026 മുതൽ 31.12.2026 വരെ, നീട്ടാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) തീരുമാനിച്ചു.
'ന്യൂ അംനെസ്റ്റി സ്കീം 2025' (New Amnesty Scheme 2025), ESI നിയമത്തിന് കീഴിലുള്ള കോടതി കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും, നിയമപരമായ അനുവർത്തനം (compliance) പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള, തർക്ക പരിഹാരത്തിനായുള്ള ഒറ്റത്തവണ പദ്ധതിയാണ്. തൊഴിലുടമകൾക്ക് ESIC -യുമായുള്ള നിയമപരമായ തർക്കങ്ങൾ കോടതിക്ക് പുറത്ത് പരിഹരിക്കുന്നതിന്, ചിട്ടയായ ഒരു സംവിധാനം ഈ പദ്ധതി ഒരുക്കുന്നു. താഴെ പറയുന്നവയാണ് ഈ പദ്ധതിയുടെ സവിശേഷതകൾ:
യഥാർത്ഥ വിഹിതവും (Contributions) പലിശയും അടച്ച് താൽക്കാലിക നിർണ്ണയങ്ങൾ (Ad-hoc Assessments) തീർപ്പാക്കാം. ഇത്തരം കേസുകളിൽ പിഴത്തുക (Damages) ഈടാക്കുന്നതല്ല.
തൊഴിലുടമകൾ ഇതിനോടകം കുടിശ്ശിക അടച്ചുതീർത്തിട്ടുള്ള കേസുകൾ പിൻവലിക്കും; എന്നാൽ തർക്കവിഷയമായ പിഴത്തുകയുടെ 10% അടയ്ക്കേണ്ടതുണ്ട്.
രേഖകൾ സമർപ്പിക്കാത്തതിനാലോ പണമടയ്ക്കാൻ വൈകിയതിനാലോ ESIC ഫയൽ ചെയ്ത കേസുകളിൽ, പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, കോടതിയുടെ അനുമതിയോടെ അത്തരം കേസുകളും പിൻവലിക്കുന്നതാണ്.
2025 മാർച്ച് 31 വരെ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസുകൾ ഈ പദ്ധതിയുടെ പരിധിയിൽ വരും.
പദ്ധതിയുടെ കാലാവധി നീട്ടിയതോടെ, അർഹരായ തൊഴിലുടമകൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കൂടുതൽ സമയം ലഭിക്കും. ബന്ധപ്പെട്ട എല്ലാവരും 2026 ഡിസംബർ 31-ന് അവസാനിക്കുന്നതിന് മുൻപായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ [ https://esic.gov.in/attachments/publicationfile/Amnesty_Flyer_2025_1762755260.pdf ] എന്ന ലിങ്കിൽ ലഭ്യമാണ്.
'ന്യൂ അംനെസ്റ്റി സ്കീം, 2025' (New Amnesty Scheme, 2025) എന്നത് തർക്കപരിഹാരത്തിനായുള്ള പ്രായോഗികവും തൊഴിലുടമകൾക്ക് ഗുണപ്രദവുമായ ഒരു മാർഗമാണ്. ESIC-യുടെ സേവനം ലഭിക്കുന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, ബിസിനസ്സ് കൂടുതൽ സുഗമമാക്കുക എന്ന സർക്കാരിന്റെ വിശാല ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.
SKY
*******
( റിലീസ് ഐ.ഡി: 2329898)
സന്ദര്‍ശക കൗണ്ടര്‍ : 12