പോസ്റ്റഡ് ഓണ്‍:
28 OCT 2026 3:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയുടെയും (DA) പെൻഷൻകാർക്ക് ക്ഷാമാശ്വാസത്തിന്റെയും (DR) അധിക ഗഡു അനുവദിക്കുന്നതിന് അംഗീകാരം നൽകി. വിലക്കയറ്റത്തിന്റെ ആഘാതം പരിഹരിക്കുന്നതിനായി, അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും നിലവിലുള്ള 60 ശതമാനം നിരക്കിന് മുകളിൽ 3 ശതമാനം വർധനയോടെ, 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഇത് അനുവദിക്കുന്നത്.
ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും വരുത്തുന്ന വർധന മൂലം ഖജനാവിന് പ്രതിവർഷം ആകെ 10,016.10 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ഏകദേശം 48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട ഫോർമുലയ്ക്ക് അനുസൃതമായാണ് ഈ വർദ്ധനവ് വരുത്തിയിട്ടുള്ളത്.
****
SK