പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കായികരംഗം, സാങ്കേതികവിദ്യ, വന്യജീവി സംരക്ഷണം എന്നീ മേഖലകളിലെ ഇന്ത്യയുടെ പുരോഗതി എടുത്തുകാട്ടി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 OCT 2026 12:26PM by PIB Thiruvananthpuram

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ വളർന്നുവരുന്ന കായികശക്തി, വനിതാ ക്രിക്കറ്റിന്റെ മുന്നേറ്റം, അടിസ്ഥാന സൗകര്യ-സാങ്കേതികവിദ്യാ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ചാണ് കെവിൻ പീറ്റേഴ്സൺ തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. വന്യജീവികളെ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കൊപ്പം, ഇന്ത്യയുടെ മാറുന്ന കാഴ്ചപ്പാടിന് പ്രധാനമന്ത്രിയുടെ നേതൃത്വം എങ്ങനെ കരുത്തേകിയെന്നും ലേഖനം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചത്:

“കായികരംഗം, സാങ്കേതികവിദ്യ, വന്യജീവി സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ്!

ഇന്ത്യയുടെ വളർന്നുവരുന്ന കായികശക്തി, വനിതാ ക്രിക്കറ്റിന്റെ മുന്നേറ്റം, അടിസ്ഥാന സൗകര്യ-സാങ്കേതികവിദ്യാ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ച് @KP24 പ്രതിപാദിക്കുന്നു. വന്യജീവികളെ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കൊപ്പം, ഇന്ത്യയുടെ മാറുന്ന കാഴ്ചപ്പാടിന് പ്രധാനമന്ത്രി @narendramodi-യുടെ നേതൃത്വം എങ്ങനെ സംഭാവന നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.”

https://www.hindustantimes.com/opinion/an-aspiring-achieving-assertive-new-india-101792953158240.html


***

SK


( റിലീസ് ഐ.ഡി: 2328381) സന്ദര്‍ശക കൗണ്ടര്‍ : 15