പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ അജയ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 23 OCT 2026 7:29PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ അജയ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

'എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

"ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ അജയ് കുമാറിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചിരിക്കുന്നു. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ, കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

****


( റിലീസ് ഐ.ഡി: 2327672) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Kannada