പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയ കപിൽ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:35PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ എസ്10 ഇനത്തിൽ മികച്ച സമയം കുറിച്ച് വെള്ളി മെഡൽ നേടിയ കപിൽ കുമാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.

അദ്ദേഹത്തിന്റെ സഹനശക്തിയും അർപ്പണബോധവും നിശ്ചയദാർഢ്യവുമാണ് വിജയപീഠത്തിൽ അർഹമായ സ്ഥാനം നേടിക്കൊടുത്തതെന്നും, ഈ മികച്ച പ്രകടനത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി ഭാവിയിലും തുടർച്ചയായ വിജയങ്ങൾ ഉണ്ടാകട്ടെഎന്ന് ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ്  എക്‌സിൽ പങ്കുവെച്ചു:

"ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ എസ്10 ഇനത്തിൽ കപിൽ കുമാർ മികച്ച സമയം കുറിച്ച് വെള്ളി മെഡൽ നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ സഹനശക്തിയും അർപ്പണബോധവും നിശ്ചയദാർഢ്യവുമാണ് വിജയപീഠത്തിൽ അർഹമായ സ്ഥാനം നേടിക്കൊടുത്തത്. മികച്ച പ്രകടനം കാഴ്ചവെച്ച കപിലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഭാവിയിലും തുടർച്ചയായ വിജയം ആശംസിക്കുന്നു: PM @narendramodi"

 

 


( റിലീസ് ഐ.ഡി: 2326991) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Urdu , English , Marathi , हिन्दी , Gujarati , Tamil