പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഹിമാൻഷു നന്ദാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
21 OCT 2026 9:33PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക് (SB11) വിഭാഗത്തിൽ മികച്ച സമയത്തോടെ രാജ്യത്തിനായി വെങ്കല മെഡൽ നേടി, ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് മറ്റൊരു മെഡൽ കൂടി കൂട്ടിച്ചേർത്ത ഹിമാൻഷു നന്ദാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കായിക മികവിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണം അഭിനന്ദനാർഹമാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ്, എക്സ്' (X) പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ ഇങ്ങനെ പങ്കുവെച്ചു:
"ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് ഹിമാൻഷു നന്ദാൽ ഒരു മെഡൽ കൂടി കൂട്ടിച്ചേർത്തു! ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക് (SB11) വിഭാഗത്തിൽ മികച്ച സമയത്തോടെ അദ്ദേഹം രാജ്യത്തിനായി വെങ്കല മെഡൽ നേടി. കായിക മികവിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണം അഭിനന്ദനാർഹമാണ്. അഭിനന്ദനങ്ങൾ, ഒപ്പം അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi"
***
NK
( റിലീസ് ഐ.ഡി: 2326465)
സന്ദര്‍ശക കൗണ്ടര്‍ : 5