പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 21 OCT 2026 6:42PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 100 മീറ്റർ T37 ഇനത്തിൽ  മികച്ച വ്യക്തിഗത സമയത്തോടെ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

മികച്ച വേഗതയോടെ നടത്തിയ ഓട്ടത്തെ പ്രശംസിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വേഗതയും ഏകാഗ്രതയും അർപ്പണബോധവുമാണ് അർഹമായ ഈ മെഡൽ നേട്ടത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി. രാകേഷ്‌ഭായിയുടെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, വരാനിരിക്കുന്ന മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

“രാകേഷ്‌ഭായ് ഭട്ടിന്റെ മികച്ച ഓട്ടം!

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 100 മീറ്റർ T37 ഇനത്തിൽ  മികച്ച വ്യക്തിഗത സമയത്തോടെ വെങ്കല മെഡൽ നേടിയ അദ്ദേഹത്തെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ വേഗതയും ഏകാഗ്രതയും അർപ്പണബോധവുമാണ് അർഹമായ ഈ മെഡൽ നേട്ടത്തിലേക്ക് നയിച്ചത്. വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്കും മത്സരങ്ങൾക്കും എല്ലാ ആശംസകളും: പ്രധാനമന്ത്രി നരേന്ദ്ര മോദി @narendramodi”

 


 


( റിലീസ് ഐ.ഡി: 2326317) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada