പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ രാം രത്തൻ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2026 9:25PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ മികച്ച പ്രകടനത്തോടെ വെള്ളി മെഡൽ നേടിയ രാം രത്തൻ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പാരാ അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുന്നുവെന്ന് നിരീക്ഷിച്ച ശ്രീ മോദി, രാം രത്തന്റെ പ്രയത്നത്തിലും അദ്ദേഹം കാഴ്ചവെച്ച നിശ്ചയദാർഢ്യത്തിലും അഭിമാനം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :
"പാരാ അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ മറ്റൊരു അവസരം കൂടി!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ മികച്ച പ്രകടനത്തോടെ രാം രത്തൻ സിംഗ് വെള്ളി നേടിയിരിക്കുന്നു. രാം രത്തന്റെ പ്രയത്നത്തിലും അദ്ദേഹം കാഴ്ചവെച്ച നിശ്ചയദാർഢ്യത്തിലും അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi"
***
NK
( റിലീസ് ഐ.ഡി: 2325808)
സന്ദര്‍ശക കൗണ്ടര്‍ : 5