പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ സൃഷ്ടി അറോറയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2026 7:44PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ഇനത്തിൽ വെങ്കല മെഡൽ നേടിയ സൃഷ്ടി അറോറയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
തന്റെ ആദ്യ ഏഷ്യൻ പാരാ ഗെയിംസിൽ തന്നെ മെഡൽ നേടിയത് മികച്ചൊരു തുടക്കമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സൃഷ്ടി തുടർന്നും രാജ്യത്തിന് അഭിമാനമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“തന്റെ ആദ്യ ഏഷ്യൻ പാരാ ഗെയിംസിൽ മത്സരിക്കുന്ന സൃഷ്ടി അറോറ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ഇനത്തിൽ വെങ്കല മെഡൽ നേടിയിരിക്കുന്നു. ഈ മെഡൽ നേട്ടം മികച്ചൊരു തുടക്കമാണ്. സൃഷ്ടി തുടർന്നും രാജ്യത്തിന് അഭിമാനമായി മാറുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും.
— പ്രധാനമന്ത്രി നരേന്ദ്രമോദി”
-SK-
( റിലീസ് ഐ.ഡി: 2325562)
സന്ദര്‍ശക കൗണ്ടര്‍ : 18