പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മനീഷ് നർവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 7:33PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടിയ മനീഷ് നർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏകാഗ്രതയിലൂടെയും അർപ്പണബോധത്തിലൂടെയും അദ്ദേഹം തൻ്റെ മികവ് തുടർച്ചയായി തെളിയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ഭാവിയിലെ ഉദ്യമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

'എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

"ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ഇനത്തിൽ മികച്ച സ്കോറോടെ വെള്ളി മെഡൽ നേടാൻ മനീഷ് നർവാളിനായി. ഏകാഗ്രതയിലൂടെയും അർപ്പണബോധത്തിലൂടെയും മനീഷ് തൻ്റെ മികവ് തുടർച്ചയായി തെളിയിക്കുന്നു. അഭിനന്ദനങ്ങൾ, ഭാവിയിലെ ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

 

-SK-


( റിലീസ് ഐ.ഡി: 2325561) സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati