പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 ഇനത്തിൽ വെള്ളി നേടിയ രവി കെ. ബുഡിഗിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
19 OCT 2026 10:11PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 ഇനത്തിൽ വെള്ളി മെഡൽ നേടിയ രവി കെ. ബുഡിഗിനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും കായിക മനോഭാവത്തെയും പ്രശംസിച്ച ശ്രീ മോദി, ഈ നേട്ടം രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് വിശേഷിപ്പിച്ചു. ഭാവിയിലും രവി കെ. ബുഡിഗിനയ്ക്ക് തുടർവിജയങ്ങൾ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;
“ഇന്ത്യയ്ക്ക് ഒരു സവിശേഷ വെള്ളി മെഡൽ! ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 ഇനത്തിൽ വെള്ളി മെഡൽ നേടിയ രവി കെ. ബുഡിഗിനയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കായിക മനോഭാവവും അത്യന്തം പ്രശംസനീയമാണ്. ഈ നേട്ടം രാജ്യത്തിന് അഭിമാന നിമിഷമാണ്. ഭാവിയിലും അദ്ദേഹത്തിന് തുടർവിജയങ്ങൾ ആശംസിക്കുന്നു: PM @narendramodi”.
-NK-
( റിലീസ് ഐ.ഡി: 2325398)
സന്ദര്‍ശക കൗണ്ടര്‍ : 5