പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആർ.എസ്.എസ് സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


നാഗ്പുരിൽ നടന്ന ശതാബ്ദി വർഷ വിജയദശമി ഉത്സവത്തിൽ ഡോ. മോഹൻ ഭാഗവത് നടത്തിയ പ്രചോദനാത്മക പ്രസംഗം പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 OCT 2026 11:49AM by PIB Thiruvananthpuram

ആർ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സ്വയംസേവകർക്കും ആശംസകൾ നേർന്നു. നാഗ്പുരിൽ നടന്ന ശതാബ്ദി വർഷ വിജയദശമി ഉത്സവത്തിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പ്രചോദനാത്മക പ്രസംഗവും അദ്ദേഹം പങ്കുവച്ചു.

എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:  

“ആർ.എസ്.എസ് സ്ഥാപക ദിനത്തിന്റെ ഈ വിശേഷാവസരത്തിൽ എല്ലാ സ്വയംസേവകർക്കും എന്റെ ആശംസകൾ. വർഷങ്ങളായി ആർ.എസ്.എസിനെ വളർത്തിയെടുത്ത എല്ലാ മഹദ്‌വ്യക്തികളെയും ഞാൻ ആദരപൂർവം സ്മരിക്കുന്നു.

സേവനം, രാഷ്ട്രനിർമാണം, സാമൂഹിക സൗഹാർദം എന്നിവയിൽ ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് ആർ.എസ്.എസ് പൂർത്തിയാക്കിയിരിക്കുകയാണ്. കർത്തവ്യബോധത്തോടെയും രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന മനോഭാവത്തോടെയും എണ്ണമറ്റ സ്വയംസേവകർ സമൂഹത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

വരും കാലങ്ങളിലും ഈ മനോഭാവം ദേശീയ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.”

 

राष्ट्रीय स्वयंसेवक संघ के स्थापना दिवस के विशेष अवसर पर सभी स्वयंसेवकों को मेरी हार्दिक शुभकामनाएं! मैं उन सभी विभूतियों को भी नमन करता हूं, जिन्होंने अपने अथक परिश्रम और सेवाभाव से संघ को सींचा और संवारा है।

राष्ट्रीय स्वयंसेवक संघ ने सेवा, राष्ट्र निर्माण और सामाजिक प्रतिबद्धता का गौरवशाली शताब्दी वर्ष पूर्ण किया है। अनगिनत स्वयंसेवकों ने अपने समर्पण, कर्तव्य-निष्ठा और राष्ट्र-प्रथम की भावना से सदैव समाज के उत्थान के लिए कार्य किया है।

मुझे विश्वास है कि यह भावना आने वाले समय में भी देश को और सशक्त एवं सुदृढ़ करेगी।"

 

 

“നാഗ്പുരിൽ നടന്ന ശതാബ്ദി വർഷ വിജയദശമി ഉത്സവത്തിൽ പരമപൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജി നടത്തിയ പ്രസംഗം ഏറെ പ്രചോദനാത്മകമാണ്.

ദേശീയ പുരോഗതി, സാമൂഹിക ഐക്യം, സ്വയംപര്യാപ്തതയുടെ ആവശ്യകത, സമൂഹത്തിന്റെ സ്വഭാവഗുണങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ഓരോ ആർ.എസ്.എസ് സ്വയംസേവകന്റെയും ജീവിതത്തിന്റെ ഭാഗമായ സേവനത്തോടും രാഷ്ട്രനിർമാണത്തോടുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അദ്ദേഹം നൽകിയ ഊന്നൽ പ്രത്യേകം ശ്രദ്ധേയമാണ്.

സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പഞ്ചപരിവർത്തനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.”

@RSSorg

@DrMohanBhagwat

https://www.youtube.com/live/PcWgPtMVw_Q?si=mCFMUSKnpi_UvUhQ”

 

 

 

-NK-


( റിലീസ് ഐ.ഡി: 2325397) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Bengali , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil