പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിജയദശമി ദിനത്തിൽ പ്രധാനമന്ത്രി എല്ലാജനങ്ങൾക്കും ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 8:39AM by PIB Thiruvananthpuram

വിജയദശമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

സന്തോഷത്തിന്റെയും ഭക്തിയുടേയും ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ദൃഢനിശ്ചയങ്ങൾക്ക് പുത്തൻ കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഏവർക്കും സന്തോഷവും സൗഭാഗ്യവും വിജയവും നിറഞ്ഞ ഒരു ജീവിതം ശ്രീ മോദി ആശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:

“നിങ്ങൾക്കെല്ലാവർക്കും വിജയദശമിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ. സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും ഈ വിജയോത്സവം ഓരോരുത്തരുടെയും ദൃഢനിശ്ചയങ്ങൾക്ക് പുതിയ ശക്തി പകരട്ടെ. എല്ലാവരുടെയും ജീവിതം സന്തോഷം, സൗഭാഗ്യം, വിജയം എന്നിവയാൽ സമ്പന്നമാകട്ടെ എന്നാണ് എന്റെ പ്രാർഥന.”

-NK-

( റിലീസ് ഐ.ഡി: 2325392) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil