സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപരമായ പുനഃസംഘടനയെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQs)

പോസ്റ്റഡ് ഓണ്‍: 14 OCT 2026 4:53PM by PIB Thiruvananthpuram

ചോദ്യം 1.ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ബയർ (Strategic Buyer) ആരാണ്?

ഉത്തരം: M/s 10955230 കാനഡ ഇൻ കോർപ്പറേറ്റെഡ്‌  (മാതൃ കമ്പനി: M/s ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ലിമിറ്റഡ്) ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ സ്ട്രാറ്റജിക്  ബയറായി  (Strategic Buyer) അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ചോദ്യം 2. ഈ ഇടപാടിന്റെ മൂല്യം (തുക) എത്രയാണ്?

ഉത്തരം: ഈ ഇടപാടിന്റെ വാങ്ങൽ തുക ₹52,878.0806181 കോടിയാണ് (അക്ഷരങ്ങളിൽ: അമ്പത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിയെട്ട് കോടി എട്ട് ലക്ഷത്തി ആറായിരത്തി 
ഒരുന്നൂറ്റി എൺപത്തിയൊന്ന് രൂപ മാത്രം).

ചോദ്യം 3. ഇന്ത്യാ ഗവൺമെന്റും (GoI) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (LIC) തമ്മിൽ ഇത് എങ്ങനെയാണ് വിഭജിക്കുന്നത്?

ഉത്തരം: ഈ ഇടപാടിലൂടെ ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ ആകെ ഓഹരി പങ്കാളിത്തത്തിന്റെ 60.72% ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിൽ ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമുള്ള 30.48% ഓഹരികളും, എൽഐസിയുടെ (LIC) കൈവശമുള്ള 30.24% ഓഹരികളും ഉൾപ്പെടുന്നു. ഇതിൽ നിന്നുള്ള തുക ഇതേ അനുപാതത്തിൽ തന്നെ ഇരുവരും തമ്മിൽ വീതിച്ചെടുക്കും.

ചോദ്യം 4. ലേല പ്രക്രിയയിൽ എത്ര സ്ഥാപനങ്ങൾ (എന്ററ്റികൾ) പങ്കെടുത്തിരുന്നു?

ഉത്തരം: പ്രാഥമിക വിവര മെമ്മോറാണ്ടത്തിൽ (PIM) നിർദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതാ വ്യവസ്ഥകളും അനുസരിച്ച്, ആദ്യം താൽപ്പര്യപത്രം (EOI) സമർപ്പിച്ച അഞ്ച് കക്ഷികളിൽ നാല് പേർ യോഗ്യത നേടി. ഇതിൽ രണ്ട് കക്ഷികളാണ് അന്തിമമായി ടെക്നോ-ഫൈനാൻഷ്യൽ ലേലങ്ങൾ സമർപ്പിച്ച് ഈ ഇടപാടിനുള്ള യോഗ്യതയുള്ള ലേലക്കാരായി (Qualified Bidders - QBs) മാറിയത്.

ചോദ്യം 5. ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ മൂല്യനിർണ്ണയത്തിന് (Valuation) ഏതൊക്കെ രീതികളാണ് (Methodologies) ഉപയോഗിച്ചത്?

ഉത്തരം: സ്ഥാപനത്തിന്റെ ന്യായമായ മൂല്യം (Fair Value) നിർണ്ണയിക്കുന്നതിനായി രണ്ട് ബദൽ രീതികളാണ് ഉപയോഗിച്ചത്. അതായത്, മാർക്കറ്റ് മൾട്ടിപ്പിൾ മെത്തേഡ് (Market Multiple Method), അസറ്റ് വാല്യുവേഷൻ മെത്തേഡ് (Asset Valuation Method) എന്നിവയാണവ.

ചോദ്യം 6. മൂല്യനിർണ്ണയ പ്രക്രിയ ആരാണ് നടത്തിയത്?

ഉത്തരം: ഈ ആവശ്യത്തിനായി നിയമിച്ച രണ്ട് സ്വതന്ത്ര പ്രൊഫഷണൽ വാല്യുവേഷൻ ഏജൻസികളാണ് സ്ഥാപനത്തിന്റെ മൂല്യനിർണ്ണയം നടത്തിയത്. ഈ പ്രക്രിയയിൽ ഉറപ്പുനൽകിയിട്ടുള്ള രഹസ്യസ്വഭാവം മുൻനിർത്തി ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ല.

ചോദ്യം 7. ഐഡിബിഐ ബാങ്കിന്റെ മൂല്യനിർണ്ണയത്തിൽ ഓഹരി വിപണിയിലെ വില (Stock market price) എന്ത് പങ്കാണ് വഹിച്ചത്?

ഉത്തരം: വളരെ കുറഞ്ഞ അളവിൽ മാത്രം വ്യാപാരം നടന്നിരുന്ന ഐഡിബിഐ ഓഹരികളുടെ വിപണിവില വലിയ തോതിൽ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായിരുന്നു (മൂല്യനിർണ്ണയ കാലയളവിൽ കുറഞ്ഞതും കൂടിയതുമായ വില പരിധി ₹61.01 മുതൽ ₹118.38 വരെയായിരുന്നു). ഓഹരി വിപണിവില സ്ഥാപനത്തിന്റെ യഥാർത്ഥ മൂല്യത്തിന് (Intrinsic Value) അനുയോജ്യമല്ലാതിരുന്നതിനാൽ അത് കണക്കിലെടുത്തില്ല. ഇതിനുപകരം, എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും 2026 മാർച്ച് 31-ലെ അന്തിമ കണക്കുകൾ അടിസ്ഥാനമാക്കി, ഈ പ്രശ്നം പരിഹരിക്കുന്ന മാർക്കറ്റ് മൾട്ടിപ്പിൾ മെത്തേഡ് (Market Multiple Method) വഴിയുള്ള ആപേക്ഷിക മൂല്യനിർണ്ണയമാണ് സ്ഥാപനത്തിന്റെ ന്യായമായ വിപണി മൂല്യം (Fair Market Value) നിശ്ചയിക്കാൻ ഉപയോഗിച്ചത്.

ചോദ്യം 8. ഭൂമിയും സ്വത്തുക്കളും ഉൾപ്പെടെയുള്ള ഐഡിബിഐ ബാങ്കിന്റെ ആസ്തികളുടെ മൂല്യനിർണ്ണയം എങ്ങനെയാണ് നടത്തിയത്?

ഉത്തരം: 2026 മാർച്ച് 31-ലെ ഐഡിബിഐ ബാങ്കിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം സ്ഥാപനത്തിന്റെ ന്യായമായ അറ്റ ആസ്തി മൂല്യം (Fair Net Asset Value) നിർണ്ണയിക്കുന്നതിന് 'അസറ്റ് വാല്യുവേഷൻ മെത്തേഡ്' (Asset Valuation Method) ആണ് ഉപയോഗിച്ചത്. ബാധ്യതകൾക്കൊപ്പം (Liabilities), ഭൂമിയും സ്വത്തുക്കളും ഉൾപ്പെടെയുള്ള ബാങ്കിന്റെ ഭൗതിക (Tangible) - അഭൗതിക (Intangible) ആസ്തികളെല്ലാം ഈ രീതിയിൽ കണക്കിലെടുത്തിട്ടുണ്ട്.

ചോദ്യം 9. ഈ ഇടപാടിനായി ഉപയോഗിച്ച ബെഞ്ച്മാർക്ക് വില (Benchmark price) എത്രയായിരുന്നു?

ഉത്തരം: യോഗ്യത നേടിയ ലേലങ്ങൾ (Qualified bids) വിലയിരുത്തുന്നതിനായി, രണ്ട് സ്വതന്ത്ര വാല്യുവേഷൻ ഏജൻസികളുടെയും ശരാശരി വിലയായ ഓഹരിയൊന്നിന് ₹75.99 ബെഞ്ച്മാർക്ക് വിലയായി സ്വീകരിച്ചു. വിജയിച്ച ലേലത്തുക ഈ ബെഞ്ച്മാർക്ക് വിലയെക്കാളും രണ്ട് സ്വതന്ത്ര വാല്യുവേഷൻ ഏജൻസികളും കണക്കാക്കിയ ന്യായമായ മൂല്യത്തെക്കാളും (Fair value) ഉയർന്നതാണെന്ന് കണ്ടെത്തി.

ചോദ്യം 10. ബെഞ്ച്മാർക്ക് വില (Benchmark price) എങ്ങനെയാണ് നിർണ്ണയിച്ചത്?

ഉത്തരം: മാർക്കറ്റ് മൾട്ടിപ്പിൾ മെത്തേഡ് (Market Multiple Method) വഴി നിർണ്ണയിച്ച ന്യായമായ വിപണി മൂല്യത്തിന്റെയും (Fair market value), അസറ്റ് വാല്യുവേഷൻ മെത്തേഡ് (Asset Valuation Method) വഴി നിർണ്ണയിച്ച ന്യായമായ അറ്റ ആസ്തി മൂല്യത്തിന്റെയും (Fair net asset value) ശരാശരിയാണ് ബെഞ്ച്മാർക്ക് വിലയായി നിശ്ചയിച്ചത്.

ചോദ്യം 11. ഇനി വരാനിരിക്കുന്ന തുടർനടപടികൾ എന്തൊക്കെയാണ്?

ഉത്തരം: വിജയിച്ച ലേലക്കാരൻ, താല്പര്യപത്ര (EoI) ഘട്ടത്തിൽ നടപ്പാക്കിയ 'ഫിറ്റ് & പ്രോപ്പർ' (Fit & Proper) മൂല്യനിർണ്ണയത്തിന് അനുസൃതമായി തങ്ങളുടെ രേഖകളും വിവരങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (RBI) സമർപ്പിക്കുകയും, അതിൽ നിർദ്ദേശിച്ചിട്ടുള്ള റെഗുലേറ്ററി നിബന്ധനങ്ങൾ പാലിക്കുന്നതിനുള്ള കൃത്യമായ കർമ്മപദ്ധതി (Roadmap) തയ്യാറാക്കി നൽകുകയും വേണം.

ചോദ്യം 12. ഇന്ത്യാ ഗവൺമെന്റിന്റെയും (GoI) എൽഐസിയുടെയും (LIC) കൈവശം ബാക്കിയുള്ള ശിഷ്ട ഓഹരി പങ്കാളിത്തം (Residual equity stake) എത്രയാണ്?

ഉത്തരം: ഇന്ത്യാ ഗവൺമെന്റ് 15% ശിഷ്ട ഓഹരി പങ്കാളിത്തവും, എൽഐസി 19% ഓഹരി പങ്കാളിത്തവും നിലനിർത്തും. രണ്ടുപേരും ഭരണസമിതിയിൽ (Board) നിന്നുള്ള തങ്ങളുടെ നോമിനികളെ പിൻവലിക്കുകയും സാധാരണ പൊതു ഓഹരി ഉടമകളായി (Public shareholders) മാറുകയും ചെയ്യും.

ചോദ്യം 13. ഇന്ത്യാ ഗവൺമെന്റും (GoI) എൽഐസിയും (LIC) ഐഡിബിഐ ബാങ്കിലുള്ള തങ്ങളുടെ ശിഷ്ട ഓഹരി പങ്കാളിത്തം (Residual shareholding) എങ്ങനെയാണ് വിറ്റഴിക്കുന്നത്?

ഉത്തരം: സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) അനുസരിച്ച്, ഇന്ത്യാ ഗവൺമെന്റിന്റെ ശിഷ്ട ഓഹരികളുടെ ന്യൂനപക്ഷ വിൽപ്പന (Minority stake sale) തുറന്ന വിപണി (Open market) വഴി നടത്തുന്നതിന് ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക് അഫയേഴ്സ്, ആൾട്ടർനേറ്റീവ് മെക്കാനിസത്തിന് (Alternative Mechanism) അധികാരം നൽകിയിട്ടുണ്ട്. അതേസമയം, എൽഐസിക്ക് തങ്ങളുടെ റെഗുലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സ്വന്തം ആഭ്യന്തര നടപടിക്രമങ്ങൾക്ക് അനുസൃതമായി അവശിഷ്ട ഓഹരി പങ്കാളിത്തം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും.


ചോദ്യം 14. ഇത് ബാങ്കിംഗ് മേഖലയിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും പൊതുവിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക?

ഉത്തരം: ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ വളരെ അനുകൂലമായ സ്വാധീനം ചെലുത്തും. സ്വകാര്യവൽക്കരണത്തിന് ശേഷം, മുൻകാലങ്ങളിലെന്നപോലെ ഗവൺമെൻ്റിൻ്റെ സഹായങ്ങളെ ആശ്രയിക്കാതെ തന്നെ സ്വന്തമായി ഫണ്ട് സ്വരൂപിക്കാൻ ഐഡിബിഐ ബാങ്കിന് സാധിക്കും. സ്ട്രാറ്റജിക്  ബയർ (Strategic Buyer) സ്വകാര്യ മൂലധനം നിക്ഷേപിക്കുകയും, പുതിയ സാങ്കേതികവിദ്യയും മികച്ച മാനേജ്‌മെന്റ് രീതികളും കൊണ്ടുവരികയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബാങ്കിന്റെ ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും, വായ്പ, നിക്ഷേപ വളർച്ചകളിൽ കൂടുതൽ മത്സരശേഷി കൈവരിക്കുന്നതിനും സഹായിക്കും.

ചോദ്യം 15. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യയുടെ ബാഹ്യ സാമ്പത്തിക മേഖലയിൽ  ഇത് എന്ത് സ്വാധീനമാണ് ഉണ്ടാക്കുക?

ഉത്തരം: നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക മേഖലയിൽ (Financial sector) നാളിതുവരെ ഉണ്ടാകുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കും (FDI) ഇത്. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

***

NK


( റിലീസ് ഐ.ഡി: 2323820) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada