വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ശുചിത്വം മെച്ചപ്പെടുത്തുന്നതിനും തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെയും മറ്റ് വിഷയങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യവ്യാപകമായി 'പ്രത്യേക കാമ്പയിൻ 6.0' ആരംഭിച്ചു
പോസ്റ്റഡ് ഓണ്‍:
09 OCT 2026 5:29PM by PIB Thiruvananthpuram
ഗവണ്മെൻ്റ് ഓഫീസുകളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെയും മറ്റ് വിഷയങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 2026 ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായി 'പ്രത്യേക കാമ്പയിൻ 6.0' ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ 610 ഓഫീസുകൾ ഈ കാമ്പയിനിൽ പങ്കാളികളാകുന്നുണ്ട്. ഇ-മാലിന്യങ്ങൾ ഫലപ്രദമായി ശേഖരിക്കുക, തരംതിരിക്കുക, ശാസ്ത്രീയമായി സംസ്കരിക്കുക എന്നിവയ്ക്കും കാമ്പയിനിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
കാമ്പയിൻ്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ, പ്രധാന സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ മീഡിയ യൂണിറ്റുകളോടും അവയുടെ കീഴിലുള്ള ഫീൽഡ് ഓഫീസുകളോടും കാമ്പയിൻ്റെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും തീർപ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ കണ്ടെത്താനും ലഭ്യമായ സ്ഥലത്തിൻ്റെ കാര്യക്ഷമമായ വിനിയോഗത്തിനായി പദ്ധതികൾ തയ്യാറാക്കാനും നിർദ്ദേശിച്ചിരുന്നു.
തയ്യാറെടുപ്പ് ഘട്ടത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിലെയും മീഡിയ യൂണിറ്റുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. മന്ത്രാലയത്തിൻ്റെ ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസുകൾ വരെ കാമ്പയിൻ്റെ ഭാഗമാകണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഈ കാമ്പയിൻ 2026 ഒക്ടോബർ 31-ന് ശേഷവും തുടരണമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനമാക്കി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഓഫീസുകൾക്ക് ഉയർന്ന മുൻഗണന നൽകണമെന്നും മികച്ച പ്രവർത്തനങ്ങൾ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, എല്ലാ മീഡിയ യൂണിറ്റുകളുടെയും മേധാവികളുമായും നോഡൽ ഓഫീസർമാരുമായും ചേർന്ന് കാമ്പയിനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും അവലോകനം ചെയ്തു. ഈ വർഷത്തെ കാമ്പയിനിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉചിതമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
മുൻ വർഷങ്ങളിലെ പ്രത്യേക കാമ്പയിനുകളിലും മന്ത്രാലയം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശുചിത്വം സ്ഥാപനങ്ങളുടെ പ്രവർത്തനസംസ്‌കാരത്തിൻ്റെ ഭാഗമാക്കുന്നതിനും തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. മുൻ കാമ്പയിനുകളിൽ നടത്തിയ പ്രവർത്തനങ്ങൾ ഓഫീസുകളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, വരുമാനം നേടുന്നതിനും, ഓഫീസ് സ്ഥലം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും, ആവശ്യമില്ലാത്ത ഭൗതിക ഫയലുകൾ നീക്കം ചെയ്യുന്നതിനും ഗണ്യമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
2021-ൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചതിനുശേഷം ഇതുവരെ മന്ത്രാലയം ആകെ 36.20 കോടി രൂപയുടെ വരുമാനം നേടി. ഈ കാലയളവിൽ ഏകദേശം 13.89 ലക്ഷം കിലോഗ്രാം ആക്രിസാധനങ്ങൾ നീക്കം ചെയ്തു. കൂടാതെ, 13.98 ലക്ഷം ചതുരശ്ര അടി സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് ലഭ്യമാക്കി. ഒപ്പം, 2.71 ലക്ഷം ഭൗതിക ഫയലുകൾ നീക്കം ചെയ്യുകയും ചെയ്തു. കൂടാതെ, മൊത്തം 6,642 ഔട്ട്‌ഡോർ കാമ്പയിനുകൾ സംഘടിപ്പിക്കുകയും 15,496 ഇടങ്ങൾ ശുചീകരിക്കുകയും ചെയ്തു. ഇതുവരെ കൈവരിച്ച നേട്ടങ്ങളും വർഷം തിരിച്ചുള്ള വിശദാംശങ്ങളും ചുവടെ നൽകുന്നു:
|
പ്രത്യേക കാമ്പയിനിലൂടെ ഓരോ വർഷവും നേടിയ ആകെ വരുമാനവും ലഭ്യമാക്കിയ സ്ഥലവും
|
|
വർഷം
|
നീക്കം ചെയ്ത ആകെ ആക്രിസാധനങ്ങൾ (കിലോഗ്രാമിൽ)
|
ഒഴിവാക്കിയ ആകെ ഭൗതിക ഫയലുകൾ
|
|
|
2021
|
7433500
|
-
|
|
|
2022
|
254282632
|
1138993
|
|
|
2023
|
53899811
|
63216
|
|
|
2024
|
18366429
|
88108
|
|
|
2025
|
28037333
|
108523
|
|


|
പ്രത്യേക കാമ്പയിനിലൂടെ ഓരോ വർഷവും നീക്കം ചെയ്ത ആക്രിസാധനങ്ങളും ഒഴിവാക്കിയ ഭൗതിക ഫയലുകളും
|
|
വർഷം
|
നീക്കം ചെയ്ത ആകെ ആക്രിസാധനങ്ങൾ (കിലോഗ്രാമിൽ)
|
ഒഴിവാക്കിയ ആകെ ഭൗതിക ഫയലുകൾ
|
|
2021
|
-
|
-
|
|
2022
|
473545
|
73318
|
|
2023
|
349126
|
47094
|
|
2024
|
203765
|
48638
|
|
2025
|
363412
|
102768
|


|
പ്രത്യേക കാമ്പയിനിലൂടെ ഓരോ വർഷവും സംഘടിപ്പിച്ച ഔട്ട്‌ഡോർ കാമ്പയിനുകളും ശുചീകരിച്ച ഇടങ്ങളും
|
|
വർഷം
|
ആകെ ഔട്ട്‌ഡോർ കാമ്പയിനുകൾ
|
ശുചീകരിച്ച ഇടങ്ങൾ
|
|
2021
|
-
|
-
|
|
2022
|
1103
|
3947
|
|
2023
|
2358
|
4394
|
|
2024
|
1487
|
4264
|
|
2025
|
1694
|
2891
|


****
( റിലീസ് ഐ.ഡി: 2321540)
സന്ദര്‍ശക കൗണ്ടര്‍ : 19