പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ച ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറിനോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 8:58PM by PIB Thiruvananthpuram
ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ നൽകിയ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യ-ബെൽജിയം ബന്ധത്തിലെ അനുകൂലമായ മുന്നേറ്റം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചു:
പ്രധാനമന്ത്രി ബാർട്ട് ഡി വെവർ, താങ്കളുടെ ഹൃദ്യമായ ആശംസകൾക്ക് നന്ദി.
നമ്മുടെ ബന്ധത്തിലെ അനുകൂലമായ മുന്നേറ്റം കൂടുതൽ മുന്നോട്ട് കൊണ്ടു പോകുന്നതിനും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും താങ്കളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
***
SK
( റിലീസ് ഐ.ഡി: 2320806)
സന്ദര്‍ശക കൗണ്ടര്‍ : 4