പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണ തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ചതിന് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 8:36PM by PIB Thiruvananthpuram

നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ഉറ്റ പങ്കാളിത്തവും ഗ്ലോബൽ സൗത്തിലെ  പ്രമുഖ ശബ്ദങ്ങളെന്ന നിലയിലുള്ള ഇരുരാജ്യങ്ങളുടെയും പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന പൊതുവായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്റെ പ്രതിബദ്ധത ശ്രീ മോദി വ്യക്തമാക്കി.

ശ്രീ മോദി 'X'-ൽ ഇങ്ങനെ കുറിച്ചു :

ഇന്ത്യയും നൈജീരിയയും അടുത്ത പങ്കാളികളും ഗ്ലോബൽ സൗത്തിലെ പ്രമുഖ ശബ്ദങ്ങളുമാണ്. നമ്മുടെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന പൊതുവായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

@NGRPresident

***

NK


( റിലീസ് ഐ.ഡി: 2320626) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Assamese , Bengali , Gujarati , Telugu , Kannada