ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
രാജ്യത്ത് ഉള്ളി മിതമായ നിരക്കില്‍ ആവശ്യത്തിന് ലഭ്യമാണ്
പോസ്റ്റഡ് ഓണ്‍:
07 OCT 2026 5:57PM by PIB Thiruvananthpuram
ഉള്ളിയുടെ ലഭ്യതയും ഖരീഫ് വിളക്കാല സാഹചര്യവും:
കൂടുതല്‍ കൃഷിഭൂമിയില്‍ ഖരീഫ് കാല വിളയിറക്കിയതും, അനുയോജ്യമായ വിളവ് സാഹചര്യങ്ങളും, വിപണിയില്‍ ഉള്ളിയുടെ ശക്തമായ വരവും, പുതിയ ഖരീഫ് കാല വിളകള്‍ ലഭ്യമായി തുടങ്ങിയതും ഉള്ളി വിപണിയെ പിന്തുണയ്ക്കുന്നു. മെച്ചപ്പെട്ടുവരുന്ന വിതരണ സാഹചര്യം ഇതിനകം തന്നെ മണ്ഡികളിലും പ്രധാന ഉപഭോക്തൃ വിപണികളിലും ഉള്ളിയുടെ വിലയില്‍ വ്യാപകമായ കുറവിന് വഴിതുറന്നിട്ടുണ്ട്.
കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ ഖരീഫ് സീസണ്‍ ഉള്ളിയുടെ വരവ് ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം സംഭരിച്ചുവെച്ചിട്ടുള്ള ഉള്ളിയുടെ ലഭ്യത വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടരുകയും ചെയ്യുന്നു. ഈ ഉല്‍പ്പാദന മേഖലകളില്‍ നിന്നുള്ള വരവ് വരും ആഴ്ചകളില്‍ ഇനിയും വര്‍ദ്ധിക്കുമെന്നും, ഇത് വരാനിരിക്കുന്ന ഉത്സവ കാലയളവില്‍ ഉപഭോക്തൃ വിപണികളിലെ മൊത്തത്തിലുള്ള ലഭ്യത മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഖരീഫ് വിളവിന്റെ ഉല്‍പ്പാദനം പ്രോത്സാഹജനകമാണ്. അഖിലേന്ത്യാ തലത്തില്‍ ഖരീഫ് ഉള്ളി കൃഷി ചെയ്യുന്ന ഭൂവിസ്തൃതി, കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന നിലയേക്കാള്‍ 5 ശതമാനത്തോളം കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു. പ്രധാന ഉല്‍പ്പാദന മേഖലകളിലുടനീളം വിളവ് സാഹചര്യങ്ങള്‍ അനുകൂലമായി തുടരുന്നു. വിളവെടുപ്പ് കാലയളവിലെ ഐ.എം.ഡി.യുടെ (IMD) മഴ പ്രവചനവും വിളവിന് പിന്തുണ നല്‍കുന്നു. പ്രധാന ഖരീഫ് ഉള്ളികൃഷി മേഖലകളില്‍ അടുത്ത ആഴ്ചകളില്‍ കനത്ത മഴ പ്രവചിച്ചിട്ടില്ല എന്നത് ഉള്ളിയുടെ വിളവെടുപ്പ്, ഉണക്കല്‍, ചരക്ക്‌നീക്കം എന്നിവ സുഗമമാക്കുന്നതിനും ഈര്‍പ്പം മൂലമുണ്ടാകുന്ന വിളനാശ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

മഹാരാഷ്ട്രയിലെ മണ്ഡികളില്‍ ഉള്ളിയുടെ വില സാഹചര്യം:
മണ്ഡികളില്‍ ഉള്ളി ലഭ്യത വര്‍ദ്ധിക്കുന്നത്, വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാന ഉള്ളി വിപണികളിലുടനീളം ഉള്ളിയുടെ വരവ് ശക്തമായി തുടരുന്നു. മഹാരാഷ്ട്രയിലെ ശരാശരി മണ്ഡി വില സെപ്റ്റംബര്‍ 16ലെ ക്വിന്റലിന് 4,030 രൂപ എന്നതില്‍ നിന്ന് ഒക്ടോബര്‍ 3 ആയപ്പോഴേക്ക് 13 ശതമാനത്തോളം കുറഞ്ഞ് ക്വിന്റലിന് 3,475 രൂപ ആയി. മണ്ഡികളില്‍ വിലയിലുണ്ടാകുന്ന ഈ തുടര്‍ച്ചയായ കുറവ്, വിപണിയിലെ വരവിലുണ്ടായ വര്‍ദ്ധന എന്നിവ വിതരണ സാഹചര്യം മെച്ചപ്പെടുന്നതിലേക്ക് വഴിവെക്കുന്നു എന്ന് വ്യക്തമാക്കുന്നു.
ഉള്ളിയുടെ ചില്ലറ വില്‍പ്പന വില സാഹചര്യം:
ചില്ലറ വില്‍പ്പന വിപണികളിലും ഈ വിലക്കുറവ് ദൃശ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 126 നഗരങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില്‍പ്പന വിലയില്‍ കിലോയ്ക്ക് 1 രൂപ മുതല്‍ 21 രൂപ വരെ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ പ്രധാന ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ വിലക്കുറവ് ദൃശ്യമാണ്. രാജ്യത്തെ വ്യത്യസ്ത മേഖലകളിലുള്ള വിപണികളിലെ വിലക്കുറവ് വ്യക്തമാക്കുന്നത് ചില പ്രത്യേക മണ്ഡികളിലോ മേഖലകളിലോ മാത്രമല്ല ഉള്ളിയുടെ വിലക്കുറവുണ്ടായിട്ടുള്ളത് എന്നും മറിച്ച് രാജ്യത്തുടനീളമായി ഉള്ളി ലഭ്യത വര്‍ധിക്കുന്നു എന്നുമാണ്.
ഗവണ്‍മെന്റിന്റെ ബഫര്‍ സംഭരണത്തിന്റെ തന്ത്രപരമായ വിതരണം:
ബഫര്‍ സംഭരണം വിതരണം ചെയ്തുകൊണ്ട് ഉപഭോഗ കേന്ദ്രങ്ങളിലേക്കുള്ള ഉള്ളി ലഭ്യത ഗവണ്മെന്റ് വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. ഇതുവരെ, 8 കന്ദ എക്‌സ്പ്രസുകളിലൂടെയും (Kanda ) 467 ട്രക്കുകളിലൂടെയും 123 നഗരങ്ങളിലായി 2.0 ലക്ഷത്തിലധികം ക്വിന്റല്‍ ഉള്ളി ഗവണ്മെന്റ് വിതരണം ചെയ്തു കഴിഞ്ഞു. കൂടുതല്‍ റയില്‍ റേക്ക്‌വേകള്‍ വിന്യസിക്കാനും പദ്ധതിയിടുന്നുണ്ട്. ഇത് ഉയര്‍ന്ന ഉപഭോഗമുള്ള വിപണികളിലേക്ക് കൂടുതല്‍ അളവില്‍ ഉള്ളി എത്തിക്കാന്‍ സഹായിക്കും. ഉത്സവ സീസണിന് മുന്നോടിയായി വിതരണത്തിന്റെ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി റെയില്‍ വഴി വിതരണം ആസൂത്രണം ചെയ്തുകൊണ്ട് ഈ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു.
പുതിയ ഖരീഫ് ഉള്ളി വരവ്, ശേഖരിച്ചു വെച്ചിട്ടുള്ള ഉള്ളിയുടെ ലഭ്യത, ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ബഫര്‍ ഉള്ളി തുടര്‍ച്ചയായി എത്തിക്കല്‍ എന്നിവ വിപണിക്ക് ഒന്നിലധികം വിതരണ മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നു. വരവ്, ശേഖരം, വിലക്കയറ്റം എന്നിവയില്‍ ഗവണ്മെന്റ് കര്‍ശനമായ മേല്‍നോട്ടം വഹിക്കുകയും ക്രമീകൃതമായ വിതരണവും ആവശ്യത്തിന് ലഭ്യതയും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഖരീഫ് കാലകൃഷി ചെയ്യുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതിയിലുണ്ടായ വര്‍ദ്ധന, അനുകൂലമായ വിളവ് സാഹചര്യങ്ങള്‍, അനുയോജ്യമായ വിളവെടുപ്പ് കാലാവസ്ഥ, വിപണിയിലേക്കുള്ള ശക്തമായ വരവ്, മണ്ഡി ചില്ലറ വിലകളിലുണ്ടായ കുറവ് എന്നിവ വരും ആഴ്ചകളില്‍ ഉള്ളിയുടെ ലഭ്യത സുഗമമാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പുതിയ ഖരീഫ് ഉള്ളി വിതരണം കൂടുതല്‍ വേഗത്തിലാകുമെന്നും ഉത്സവ സീസണിന് മുന്നോടിയായി ഗവണ്മെന്റിന്റെ വിതരണ ശ്രമങ്ങള്‍ ശക്തമാക്കുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍, വിതരണ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുകയും ഉള്ളിയുടെ വില ഇനിയും കുറയുകയും ചെയ്യും.
****
( റിലീസ് ഐ.ഡി: 2320486)
സന്ദര്‍ശക കൗണ്ടര്‍ : 8