രാജ്യസഭാ സെക്രട്ടറിയേറ്റ്
ടാൻസാനിയയിൽ നടക്കുന്ന 153-ാമത് ഐപിയു അസംബ്ലിയിൽ രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
06 OCT 2026 1:03PM by PIB Thiruvananthpuram
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ടാൻസാനിയയിലെ അരുഷയിൽ നടക്കുന്ന 153-ാമത് ഇന്റർ പാർലമെന്ററി യൂണിയൻ (IPU) അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയുടെ ആദ്യ ദിവസമായ 2026 ഒക്ടോബർ 5-ന്, പ്രതിനിധി സംഘത്തിലെ അംഗങ്ങൾ വിവിധ യോഗങ്ങളിലും പരിപാടികളിലും സംബന്ധിച്ചു.
ലോക്‌സഭാ എംപിയും ഐപിയു ആരോഗ്യകാര്യ സമിതി അംഗവുമായ ഡോ. സഞ്ജയ് ജയ്‌സ്വാൾ,സമിതിയുടെ വിവിധ സെഷനുകളിൽ പങ്കെടുത്തു.
കൂടാതെ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന്റെയും ഇന്ത്യൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഏഷ്യ-പസഫിക് ജിയോപൊളിറ്റിക്കൽ ഗ്രൂപ്പിന്റെ യോഗവും നടന്നു.യോഗത്തിനിടെ, ലോക്‌സഭാ എംപിയും ഐപിയു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശ്രീമതി അപരാജിത സാരംഗി, ഐപിയു എക്സിക്യൂട്ടീവ് കമ്മിറ്റി അടുത്തിടെ സ്വീകരിച്ച നടപടികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഗ്രൂപ്പ് അംഗങ്ങൾക്ക് വിശദീകരണം നൽകി.
153-ാമത് ഐ.പി.യു അസംബ്ലിയുടെ ഭാഗമായി നടന്ന വനിതാ പാർലമെന്റേറിയൻമാരുടെ ഫോറത്തിന്റെ യോഗങ്ങളിൽ ഇന്ത്യൻ പ്രതിനിധികൾ പങ്കെടുത്തു."ഏവരേയും ഉൾക്കൊള്ളാൻ ശേഷിയുള്ള സാമൂഹിക വികസനം: ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാർലമെന്ററി തന്ത്രങ്ങൾ" എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷൻ ചർച്ചയിൽ ലോക്‌സഭാ എം.പി ശ്രീമതി കമലജീത് സെഹ്‌രാവത് പങ്കെടുക്കുകയും ഇന്ത്യയുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയും ചെയ്തു. "വനിതാ നേതൃത്വം"എന്ന വിഷയത്തിൽ നടന്ന രണ്ടാമത്തെ സെഷനിൽ ലോക്‌സഭാ എം.പി ശ്രീമതി ബിജുലി കലിത മേധി പങ്കെടുത്തു.
ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ യോഗത്തിൽ രാജ്യസഭാ എം.പി. ഡോ. സസ്മിത് പത്ര പങ്കെടുത്തു.
ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും നേരിടുന്നതിനായുള്ള ഐ.പി.യു.-വിന്റെ ഉന്നതതല ഉപദേശക സമിതിയിലെ അംഗമായ ലോക്‌സഭാ എം.പി. ശ്രീമതി ലത വാൻഖഡെ,ആ സമിതിയുടെ ബോർഡ് യോഗത്തിലും പങ്കെടുത്തു.
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കർ H.E മിൽട്ടൺ ഡിക്ക്, ടാൻസാനിയൻ പാർലമെന്റ് സ്പീക്കർ മുസ്സ അസാൻ സുങ്കു തുടങ്ങിയ പ്രമുഖരുമായി പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി .
153-ാമത് ഐ.പി.യു അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ടാൻസാനിയൻ പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്നു. ടാൻസാനിയൻ ഐക്യ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസൻ ഉദ്ഘാടന പ്രസംഗം നടത്തുകയും അസംബ്ലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്',പാർലമെന്റ് അംഗങ്ങളായ ശ്രീമതി അപരാജിത സാരംഗി, ശ്രീ അനുരാഗ് സിംഗ് താക്കൂർ,ശ്രീ എൻ.കെ. പ്രേമചന്ദ്രൻ,ഡോ. സസ്മിത് പത്ര എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും, ടാൻസാനിയൻ ഗവൺമെന്റിലെ വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ള വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
SKY
*****
( റിലീസ് ഐ.ഡി: 2319831)
സന്ദര്‍ശക കൗണ്ടര്‍ : 6