പ്രധാനമന്ത്രിയുടെ ഓഫീസ്
വിശാലമനസ്കതയുള്ള ഒരു വ്യക്തിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 OCT 2026 10:14AM by PIB Thiruvananthpuram
ഹൃദയവിശുദ്ധി, ത്യാഗ മനോഭാവം, ധൈര്യം, സുഖദുഃഖങ്ങളിലെ സമചിത്തത, കാര്യക്ഷമത, സ്നേഹം, സത്യസന്ധത എന്നിവ വിശാലമനസ്സിനും അസാധാരണമായ വ്യക്തിത്വത്തിനും ഉടമയായ ഒരു വ്യക്തിയുടെ പ്രധാന ഗുണങ്ങളാണെന്ന് ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-
“शुचित्वं त्यागिता शौर्यं सामान्यं सुखदुःखयोः।
दाक्षिण्यं चानुरक्तिश्च सत्यता च सुहृद्गुणाः॥”
ഹൃദയവിശുദ്ധി, ത്യാഗമനോഭാവം, ധൈര്യം, സുഖദുഃഖങ്ങളിലെ സമചിത്തത, കാര്യക്ഷമത, സ്നേഹം, സത്യസന്ധത എന്നിവ സാധാരണ സുഹൃത്തിന്റെ മാത്രം ഗുണങ്ങളല്ലെന്നും മറിച്ച് വിശാലമനസ്സിനും അസാധാരണ വ്യക്തിത്വത്തിനും ഉടമയായ ഒരു വ്യക്തിയുടെ സവിശേഷ ഗുണങ്ങളാണെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
“शुचित्वं त्यागिता शौर्यं सामान्यं सुखदुःखयोः।
दाक्षिण्यं चानुरक्तिश्च सत्यता च सुहृद्गुणाः॥”
***
SK
( റിലീസ് ഐ.ഡി: 2318985)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada