പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ ഗോൾഫ് വനിതാ ടീമിനത്തിൽ വെള്ളി നേടിയ അദിതി അശോക്, പ്രണവി ശരത് അരസ്, ദീക്ഷ ഡാഗർ എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 04 OCT 2026 9:53AM by PIB Thiruvananthpuram

2026 ഏഷ്യൻ ഗെയിംസിൽ ഗോൾഫ് വനിതാ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ അദിതി അശോക്, പ്രണവി ശരത് അരസ്, ദീക്ഷ ഡാഗർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ വിജയം കായികരംഗത്തോടുള്ള ദൃഢനിശ്ചയവും ആവേശവും പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദിതി അശോക്, പ്രണവി ശരത് അരസ്, ദീക്ഷ ഡാഗർ എന്നിവർ തുടർന്നും വിജയങ്ങൾ കൈവരിക്കട്ടെയെന്നു പ്രധാനമന്ത്രി ആശംസിച്ചു. വരുംനാളുകളിൽ അവർ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പ്:

“2026 ഏഷ്യൻ ഗെയിംസിൽ ഇന്നലെ നടന്ന വനിതാ ടീം ഗോൾഫ് ഇനത്തിൽ വെള്ളി മെഡൽ നേടിയ അദിതി അശോക്, പ്രണവി ശരത് അരസ്, ദീക്ഷ ഡാഗർ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ വിജയം കായികരംഗത്തോടുള്ള ദൃഢനിശ്ചയവും ആവേശവും പ്രതിഫലിപ്പിക്കുന്നു. വരുംനാളുകളിൽ അവർ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി”

 

 *****

SK

( റിലീസ് ഐ.ഡി: 2318825) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Kannada