കൃഷി മന്ത്രാലയം
കാർഷിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും നെതർലാൻഡ്‌സും ചർച്ച നടത്തി
പോസ്റ്റഡ് ഓണ്‍:
02 OCT 2026 7:10PM by PIB Thiruvananthpuram
കാർഷിക മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര കാർഷിക-കർഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനും നെതർലാൻഡ്‌സ് കൃഷി-ഭക്ഷ്യസുരക്ഷാ മന്ത്രി സിൽവിയോ എർക്കൻസും തമ്മിൽ ന്യൂഡൽഹിയിൽ 2026 സെപ്റ്റംബർ 28-ന് കൂടിക്കാഴ്ച നടത്തി.
കാർഷിക മേഖലയിൽ നിലവിലുള്ള പങ്കാളിത്തം വിലയിരുത്തുന്നതിനും പുതിയ സഹകരണ മേഖലകൾ കണ്ടെത്തുന്നതും ലക്ഷ്യമിട്ടായിരുന്നു നിർണായകമായ ഉഭയകക്ഷി ചർച്ച നടന്നത്. ആധുനിക സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ, അറിവ് പങ്കിടൽ എന്നിവയിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു.
കൃഷി, ഹോർട്ടികൾച്ചർ മേഖലകളിൽ 25 മികവ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരുപക്ഷവും ചർച്ച ചെയ്തു. കൂടാതെ, വിത്തുൽപ്പാദന മേഖലയിലെ സഹകരണം, ഫലപ്രദമായി നടപ്പാക്കുന്നതിന് വ്യക്തമായ ചട്ടക്കൂട് ഒരുക്കുന്നതിനും സഹകരണത്തിനുള്ള പ്രധാന മേഖലകൾ നിർവചിക്കുന്നതിനുള്ള ഒരു കർമ്മപദ്ധതി തയ്യാറാക്കി മുന്നോട്ട് പോകാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
കാർഷിക മേഖലയിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതി കണക്കിലെടുത്ത്, കാർഷിക നവീകരണത്തിന് സാധ്യതയുള്ള കൂടുതൽ മേഖലകൾ കണ്ടെത്താനും തീരുമാനമായി.

കൃഷിമന്ത്രിക്ക് പുറമെ, ഡച്ച് പ്രതിനിധി സംഘത്തിൽ കൃഷി, മത്സ്യബന്ധനം, ഭക്ഷ്യസുരക്ഷ, പ്രകൃതി സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ശ്രീ. മാർട്ടൻ വാൻ ഡെൻ ബെർഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും, ഇന്ത്യയിലെ നെതർലാൻഡ്‌സ് സ്ഥാനപതി ശ്രീമതി മരിസ ജെറാർഡ്‌സ് ഉൾപ്പെടെയുള്ള എംബസി ഉദ്യോഗസ്ഥരും ചർച്ചകളിൽ ഭാഗമായി.
കേന്ദ്ര കൃഷി മന്ത്രാലയ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര, ഡെയർ സെക്രട്ടറി ഡോ. എം.എൽ. ജാട്ട് എന്നിവരും കാർഷിക-കർഷക ക്ഷേമ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംബന്ധിച്ചു.
****
( റിലീസ് ഐ.ഡി: 2318493)
സന്ദര്‍ശക കൗണ്ടര്‍ : 6