പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാഗാന്ധിയുടെ സത്യം, അഹിംസ, കരുണ, സേവനം എന്നീ ആദർശങ്ങളെ എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം, പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 OCT 2026 9:11AM by PIB Thiruvananthpuram
പൂജനീയനായ ബാപ്പുവിന്റെ ജീവിതം സത്യം, അഹിംസ, കരുണ, സേവനം എന്നിവയുടെ തിളങ്ങുന്ന പ്രകാശഗോപുരമായി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദേഹത്തിന്റെ ജീവിതവും ആദർശങ്ങളും യുഗം തോറും മാനവികതയുടെ പാതയെ നിരന്തരം പ്രകാശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രധാനമന്ത്രി പങ്കുവെച്ച സംസ്കൃത സുഭാഷിതം:
“अद्वेष्टा सर्वभूतानां मैत्रः करुण एव च।
निर्ममो निरहङ्कारः समदुःखसुखः क्षमी॥”
ഒരു ജീവിയോടും വിദ്വേഷമില്ലാത്ത, എല്ലാവരെയും സൗഹൃദത്തോടും കരുണയോടും കൂടി സ്വീകരിക്കുന്ന, മമതയും അഹങ്കാരവുമില്ലാത്ത, സുഖത്തിലും ദുഃഖത്തിലും സമചിത്തത പുലർത്തുന്ന, എപ്പോഴും ക്ഷമാശീലനായ വ്യക്തിയാണ് ഉത്തമനായ സാധകൻ എന്ന ആശയമാണ് ഈ സുഭാഷിതം നൽകുന്നത്.
ശ്രീ മോദി എക്സിൽ കുറിച്ചു.
“पूज्य बापू का संपूर्ण जीवन सत्य, अहिंसा, करुणा और सेवा का ऐसा प्रकाशस्तंभ है, जो हर युग में मानवता का मार्ग प्रशस्त करता रहेगा।
अद्वेष्टा सर्वभूतानां मैत्रः करुण एव च।
निर्ममो निरहङ्कारः समदुःखसुखः क्षमी॥”
***
-NK-
( റിലീസ് ഐ.ഡി: 2318043)
സന്ദര്‍ശക കൗണ്ടര്‍ : 11