പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി
വാണിജ്യം, പ്രതിരോധം, ഊർജ്ജം, നിർണായക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം നേതാക്കൾ വിലയിരുത്തി
ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു
ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
30 SEP 2026 7:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി.
വ്യാപാരം, പ്രതിരോധം, ഊർജ്ജം, നിർണായക സാങ്കേതികവിദ്യകൾ, മറ്റ് പരസ്പര താല്പര്യമുള്ള മേഖലകൾ എന്നിവയിലുടനീളമുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.
ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി സഹകരണം വർദ്ധിപ്പിക്കുന്നതിന് അടുത്ത ബന്ധം പുലർത്താൻ ധാരണയാവുകയും ചെയ്തു.
മേഖലാ, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ച നേതാക്കൾ ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ശ്രമങ്ങളും ചർച്ചചെയ്തു .
പരസ്പര സമ്പർക്കം നിലനിർത്താൻ ഇരു നേതാക്കളും തീരുമാനിച്ചു.
***
( റിലീസ് ഐ.ഡി: 2317331)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada