ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

പുതിയ 'കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി' (CAFE) മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തു

അഞ്ച് വർഷത്തിനുള്ളിൽ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ 16 ശതമാനത്തിലധികം വർധനവ് കൈവരിക്കുകയാണ് ലക്ഷ്യം

പോസ്റ്റഡ് ഓണ്‍: 30 SEP 2026 9:57AM by PIB Thiruvananthpuram
നിയമനിർമ്മാണത്തിന് മുന്നോടിയായുള്ള കൂടിയാലോചനകളുടെ ഭാഗമായി പെട്രോളിയം (ഭേദഗതി) ബില്ല് 2026-ന്റെ കരട്, എല്ലാ തല്പരകക്ഷികളിൽ നിന്നും (stakeholders) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതിനായി 2026 സെപ്റ്റംബർ 30-ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഇതിൽ കരടിലെ ഭേദഗതികളെക്കുറിച്ചുള്ള ഒരു സംഗ്രഹവും ഉൾപ്പെടുന്നു .ഇത് https://mopng.gov.in/files/Whatsnew/Draft-Amendment-to-the-Petroleum-Act.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
 
എല്ലാ പൊതുജനങ്ങളും തല്പരകക്ഷികളും കരട് ബില്ലിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും /നിർദ്ദേശങ്ങളും (എന്തെങ്കിലും ഉണ്ടെങ്കിൽ) അണ്ടർ സെക്രട്ടറി (വിതരണം ), പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, കർത്തവ്യ ഭവൻ-03, ന്യൂ ഡൽഹി-110001 എന്ന വിലാസത്തിലോ sodist-png[at]gov[dot]in, richa.86[at]nic[dot]in എന്നീ ഇമെയിൽ വിലാസങ്ങളിലോ 2026 ഒക്ടോബർ 30-ന് മുമ്പായി സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
 
 ഇത്തരത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടിയാലോചന പ്രക്രിയയിൽ ഉചിതമായ രീതിയിൽ പരിശോധിക്കുന്നതാണ്.
 
********
 
പുതിയ 'കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി' (CAFE) മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തു

അഞ്ച് വർഷത്തിനുള്ളിൽ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ 16 ശതമാനത്തിലധികം വർധനവ് കൈവരിക്കുകയാണ് ലക്ഷ്യം


യാത്രാ വാഹനങ്ങൾക്കായുള്ള പുതിയ 'കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി' (CAFE) മാനദണ്ഡങ്ങൾ ഭാരത സർക്കാരിന് കീഴിലുള്ള ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരുന്ന ഈ മാനദണ്ഡങ്ങൾ 2032 മാർച്ച് 31 വരെ നിലവിലുണ്ടാകും. ഇന്ത്യയിൽ നിർമ്മിക്കുന്നതോ വിൽപ്പനയ്ക്കായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ പുതിയ യാത്രാ വാഹനങ്ങൾക്ക് ഇവ ബാധകമായിരിക്കും.

അഞ്ച് വർഷക്കാലയളവിനിടെ ഇന്ധനക്ഷമതയിൽ ഘട്ടംഘട്ടമായ പുരോഗതി ഉറപ്പാക്കുകയാണ് പുതിയ CAFE ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. 2027–28 ൽ 100 കിലോമീറ്ററിന് 3.996 ലിറ്റർ എന്ന ഇന്ധന ഉപഭോഗ പരിധി 2031–32ൽ 3.3273 ലിറ്ററായി കുറയ്ക്കും. ഇതിലൂടെ അഞ്ച് വർഷത്തിനിടെ ഇന്ധനക്ഷമതയിൽ ഏകദേശം 16.7 ശതമാനത്തിന്റെ പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് താരതമ്യേന ലളിതമായ മാനദണ്ഡങ്ങളും ഭാരം കൂടിയ വാഹനങ്ങൾക്ക് കൂടുതൽ കർശനമായ ഇന്ധനക്ഷമതാ മാനദണ്ഡങ്ങളും നിശ്ചയിച്ച്, വാഹനത്തിന്റെ ഭാരത്തെ അടിസ്ഥാനമാക്കിയുള്ള സന്തുലിതമായ സമീപനമാണ് പുതിയ CAFE ചട്ടക്കൂടിൽ സ്വീകരിച്ചിരിക്കുന്നത്. യാത്രാവാഹനങ്ങളുടെ സവിശേഷതകൾ പരിഗണിച്ച്, നിലവിലെ മാനദണ്ഡങ്ങളിലെ 1,082 കിലോഗ്രാം എന്ന റഫറൻസ് ഭാരം പുതിയ CAFE മാനദണ്ഡങ്ങളിൽ 1,229 കിലോഗ്രാമായി ഉയർത്തിയിട്ടുണ്ട്. ഏകദേശം 13.6 ശതമാനത്തിന്റെ വർധനവാണിത്.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ, ബദൽ ഇന്ധനങ്ങൾ, മറ്റ് നൂതന മാർഗങ്ങൾ എന്നിവ സ്വീകരിക്കാൻ വാഹന നിർമാതാക്കൾക്ക് കൂടുതൽ അവസരമൊരുക്കുന്നതാണ് പുതിയ CAFE മാനദണ്ഡങ്ങൾ. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ഊർജസുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സോളാർ റിഫ്ലക്ടീവ് പെയിന്റുകൾ, നൂതന ഗ്ലേസിംഗ് സാങ്കേതികവിദ്യകൾ, ഉയർന്ന കാര്യക്ഷമതയുള്ള എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ അടക്കമുള്ള സാങ്കേതിക നൂതനാശയങ്ങൾക്കും പുതിയ CAFE ചട്ടക്കൂട് പ്രോത്സാഹനം നൽകുന്നു.

ഇന്ത്യയുടെ ഗതാഗത മേഖലയിലെ ഊർജ ഉപഭോഗത്തിൽ കാറുകൾ ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾ ഗണ്യമായ പങ്കുവഹിക്കുകയും ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ പ്രധാന സംഭാവന നൽകുകയും ചെയ്യുന്നു. അതിവേഗം പുരോഗമിക്കുന്ന സാങ്കേതികവിദ്യ, ബദൽ-പുനരുപയോഗ ഇന്ധനങ്ങളുടെ വർധിച്ചുവരുന്ന ലഭ്യത, വൈദ്യത വാഹനങ്ങളുടെ വ്യാപനം, ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നൂതന വാഹന സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടെ ഓട്ടോമൊബൈൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് മുന്നേറുന്നതിനാണ് പുതിയ CAFE ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിശദീകരണക്കുറിപ്പ്

2027-28 മുതൽ 2031-32 വരെയുള്ള കാലയളവിൽ പ്രാബല്യത്തിൽ വരുന്ന 'കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി' (CAFE) മാനദണ്ഡങ്ങൾ: ഇന്ത്യയുടെ വാഹനമേഖലയ്ക്കായി ലളിതവും ഭാവിസജ്ജവുമായ   ചട്ടക്കൂട്

ഇന്ന് വിജ്ഞാപനം ചെയ്ത പുതിയ CAFE മാനദണ്ഡങ്ങൾ 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയുള്ള കാലയളവിൽ എല്ലാ യാത്രാവാഹനങ്ങൾക്കും ബാധകമായിരിക്കും. 2027 ഏപ്രിൽ 1 മുതൽ നിലവിലുള്ള CAFE മാനദണ്ഡങ്ങൾക്ക് പകരമായി പ്രാബല്യത്തിൽ വരുന്ന പുതിയ മാനദണ്ഡങ്ങൾ, ഇന്ത്യയിൽ വിൽപ്പനയ്ക്കായി നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന പുതിയ യാത്രാവാഹനങ്ങൾക്കാണ് ബാധകമാകുക. വാഹന വ്യവസായത്തിന് കൂടുതൽ വ്യക്തതയും നയപരമായ സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഇന്ധനക്ഷമത വർധിപ്പിക്കുകയും ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്ന തരത്തിൽ ഇന്ത്യയുടെ യാത്രാവാഹന മേഖലയിലെ തുടർവികസനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതാണ് പുതിയ ചട്ടക്കൂട്.

പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ CAFE ചട്ടക്കൂട്. വാഹന നിർമ്മാതാക്കൾ, വ്യവസായ സംഘടനകൾ, അക്കാദമിക് വിദഗ്ധർ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പുതിയ CAFE മാനദണ്ഡങ്ങൾ രൂപീകരിച്ചത്. ഭാവിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതും, സാങ്കേതികവിദ്യയുടെ കാര്യത്തിൽ പ്രത്യേക നിബന്ധനകളൊന്നും അടിച്ചേൽപ്പിക്കാത്തതുമായ (technology-neutral) ഒരു ചട്ടക്കൂട് ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; ഇത് ഇന്ത്യയിലെ യാത്രാവാഹന മേഖലയുടെ ദീർഘകാല വളർച്ചയെ സഹായിക്കും.

നിലവിലുള്ള ചട്ടക്കൂടിന് കീഴിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ CAFE ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പിൽ വാഹന വ്യവസായത്തിന് കൂടുതൽ പ്രവർത്തനപരമായ സ്വാതന്ത്ര്യവും നിയന്ത്രണങ്ങളിൽ കൂടുതൽ വ്യക്തതയും നൽകുന്നതാണ് പുതിയ ചട്ടക്കൂട്.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ, ബദൽ ഇന്ധനങ്ങൾ, നൂതന പരിഹാരങ്ങൾ എന്നിവയുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമതയിൽ തുടർച്ചയായ പുരോഗതി ഉറപ്പാക്കുകയാണ് പുതിയ CAFE ചട്ടക്കൂടിന്റെ ലക്ഷ്യം. ഇതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഊർജസുരക്ഷയും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിനും സാധിക്കും. ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെയും ഊർജസുരക്ഷയുടെയും പ്രധാന ഘടകമായി പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ ദർശനത്തോടും ഈ ചട്ടക്കൂട് യോജിക്കുന്നു.


പുതിയ CAFE മാനദണ്ഡങ്ങളുടെ പ്രധാന സവിശേഷതകൾ

1. നിലവിലുള്ള ലക്ഷ്യങ്ങളെ അപേക്ഷിച്ച്, വാഹനങ്ങളുടെ ശരാശരി പ്രകടനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി കൂടുതൽ കർശനമാക്കും. അതേസമയം, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, കൂടുതൽ കാര്യക്ഷമമായ വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മാതാക്കൾക്ക് വിവിധ ആനുകൂല്യങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങളും ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, കൂടുതൽ ഉയർന്ന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം, അവ കൈവരിക്കുന്നതിന് അനുയോജ്യമായ സാങ്കേതികവിദ്യകൾ തിരഞ്ഞെടുക്കുന്നതിൽ വാഹന വ്യവസായത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന സമീപനമാണ് പുതിയ CAFE ചട്ടക്കൂട് സ്വീകരിക്കുന്നത്.

2.‘കാർബൺ ന്യൂട്രാലിറ്റി ഫാക്ടർ’ (CNF) അവതരിപ്പിക്കുന്നതിലൂടെ, എഥനോൾ മിശ്രിത പെട്രോൾ, ജൈവ ഇന്ധനങ്ങൾ (Biofuels), കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) തുടങ്ങിയ പുനരുപയോഗിക്കാവുന്നതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ ഇന്ധനങ്ങൾക്ക് പുതിയ CAFE ചട്ടക്കൂട് അംഗീകാരം നൽകുന്നു. വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വൈദ്യുതവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം, വാഹനനിരയുടെ മൊത്തത്തിലുള്ള CAFE പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗവും ഇത് വാഹന നിർമാതാക്കൾക്ക് പ്രദാനം ചെയ്യുന്നു. വിവിധ സാങ്കേതികവിദ്യകളിലൂടെയുള്ള നൂതന പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കൂടുതൽ ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിനും ഈ ചട്ടക്കൂട് പിന്തുണ നൽകുന്നു.

3.അംഗീകൃത ഇന്ധനസംരക്ഷണ സാങ്കേതികവിദ്യകളുടെ പട്ടിക നാലിൽ നിന്ന് പന്ത്രണ്ടായി ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഇത്തരം ഇന്ധനക്ഷമതാ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും അവയ്ക്ക് അംഗീകാരം നേടുന്നതിനും വാഹന നിർമാതാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഈ സംവിധാനത്തിന് കീഴിൽ, യോഗ്യമായ ഓരോ സാങ്കേതികവിദ്യയ്ക്കും 1 ഗ്രാം CO₂/km വീതം ഇളവ് അനുവദിക്കും. എന്നാൽ, ലഭിക്കാവുന്ന ആകെ ഇളവ് പരമാവധി 9.0 ഗ്രാം CO₂/km ആയി നിജപ്പെടുത്തിയിട്ടുണ്ട്.

4. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEVs), റേഞ്ച്-എക്സ്റ്റൻഡഡ് ഇലക്ട്രിക് വാഹനങ്ങൾ (REEVs), പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ (PHEVs), സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ (SHEVs), ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ എന്നിവയുടെ ഫ്ലീറ്റ്-ആവറേജ് കണക്കുകൂട്ടലുകളിൽ ‘സൂപ്പർ ക്രെഡിറ്റുകൾ’ അഥവാ ‘വോളിയം ഡെറോഗേഷൻ ഫാക്ടറുകൾ’ പരിഗണിക്കും. ഇതിലൂടെ പരിസ്ഥിതി സൗഹൃദവും നൂതനവുമായ വാഹന സാങ്കേതികവിദ്യകൾ വ്യാപകമായി സ്വീകരിക്കാനും വിപണിയിലെ അവയുടെ സാന്നിധ്യം വർധിപ്പിക്കാനും വാഹന നിർമാതാക്കൾക്ക് അധിക പ്രോത്സാഹനം ലഭിക്കും.

5. ചട്ടങ്ങൾ പാലിക്കുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിനും പ്രവർത്തനപരമായ സ്വാതന്ത്ര്യം മെച്ചപ്പെടുത്തുന്നതുനുമായി, രണ്ടോ മൂന്നോ വർഷത്തെ നിശ്ചിത കാലയളവുകളായി വിഭജിച്ച ‘കമ്പ്ലയൻസ് ബ്ലോക്കുകൾ’ അടിസ്ഥാനമാക്കി ബാധ്യതകൾ നിറവേറ്റാനുള്ള അവസരം നിർമ്മാതാക്കൾക്ക് ഈ ചട്ടക്കൂട് നൽകുന്നു. അനുവർത്തന കാലയളവിനിടെ സാങ്കേതികവിദ്യകളിലുണ്ടാകുന്ന മാറ്റങ്ങളും ഉത്പന്ന ശ്രേണിയിലെ വ്യതിയാനങ്ങളും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഈ സമീപനം നിർമ്മാതാക്കളെ സഹായിക്കും.

6. ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വാഹന നിർമാതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ഓപ്ഷനുകളും നൽകുന്നതാണ് പുതിയ CAFE ചട്ടക്കൂട്. നിശ്ചിത ലക്ഷ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിർമാതാക്കൾക്ക് ക്രെഡിറ്റുകൾ നേടാനും അവ ഭാവിയിലെ നിർദ്ദിഷ്ട കംപ്ലയൻസ് കാലയളവുകളിലേക്ക് കൈമാറാനും കഴിയും. മറുവശത്ത്, കംപ്ലയൻസിൽ കുറവ് നേരിടുന്ന നിർമാതാക്കൾക്ക് അനുവദനീയമായ ക്യാരി-ഫോർവേഡ് വ്യവസ്ഥകൾ പ്രയോജനപ്പെടുത്തുകയോ മറ്റ് നിർമാതാക്കളുമായി ക്രെഡിറ്റുകൾ കൈമാറ്റം ചെയ്യുകയോ വ്യാപാരം നടത്തുകയോ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നിയന്ത്രിക്കുന്ന സംവിധാനത്തിലൂടെ ആവശ്യമായ ക്രെഡിറ്റുകൾ വാങ്ങുകയോ ചെയ്യാം. കംപ്ലയൻസ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിലും പരിവർത്തന ഘട്ടത്തിൽ ആവശ്യമായ പ്രവർത്തനപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും, വാഹന മോഡലുകളിലും സാങ്കേതികവിദ്യകളുടെ സ്വീകരണത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ നിർമാതാക്കളെ സഹായിക്കുന്നതിനുമാണ് ഈ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്.

7. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും ഇന്ധനക്ഷമതയും സംബന്ധിച്ച വിവരങ്ങൾ ‘മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ’ (MIDC), ‘വേൾഡ്‌വൈഡ് ഹാർമണൈസ്ഡ് ലൈറ്റ് വെഹിക്കിൾസ് ടെസ്റ്റ് പ്രൊസീജർ’ (WLTP) എന്നീ രണ്ട് പരിശോധനാ രീതികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യും. ഈ ദ്വിവിധ സമീപനം, അന്താരാഷ്ട്രതലത്തിൽ ഏകീകരിക്കപ്പെട്ട വാഹന പരിശോധനാ മാനദണ്ഡങ്ങളിലേക്ക് ഇന്ത്യയെ ഘട്ടംഘട്ടമായി അടുപ്പിക്കുന്നതിനും രാജ്യത്തെ പരിശോധനാ രീതികളെ ആഗോള നിലവാരങ്ങൾക്ക് അനുപൂരകമാക്കുന്നതിനും സഹായിക്കും.
 
8. പ്രതിവർഷം 1,000 യൂണിറ്റിൽ താഴെ മാത്രം വാഹനങ്ങൾ വിൽക്കുന്ന നിർമാതാക്കൾക്ക് ‘ഫ്ലീറ്റ്-ആവറേജ്’ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവ് തുടരും. അതായത്, കുറഞ്ഞ തോതിൽ വാഹനങ്ങൾ വിൽക്കുന്ന നിർമാതാക്കൾക്ക് ഈ പ്രത്യേക കംപ്ലയൻസ് ബാധ്യതകൾ ബാധകമാകില്ല. ഇതിലൂടെ ചെറുകിട നിർമാതാക്കൾക്ക് ഉണ്ടാകുന്ന നിയന്ത്രണപരമായ ബാധ്യതയും അനുബന്ധ ചെലവുകളും കുറയ്ക്കാൻ സാധിക്കും.
 
SKY
 
 
******** 

( റിലീസ് ഐ.ഡി: 2317108) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu