പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 29 SEP 2026 9:34PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 5000 മീറ്റർ ഇനത്തിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഗുൽവീർ സിംഗിന് ഇത് വളരെ സവിശേഷമായൊരു ഏഷ്യൻ ഗെയിംസാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഈ നേട്ടത്തെ വേദിയിലെ ശ്രദ്ധേയമായ ഹാട്രിക് വിജയമെന്ന് വിശേഷിപ്പിച്ചു.

അദ്ദേഹത്തിന്റെ സ്ഥിരതയെയും കർമ്മശേഷിയെയും ദൃഢനിശ്ചയത്തെയും ശ്രീ മോദി പ്രശംസിക്കുകയും ഭാവിയിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

"ഗുൽവീർ സിംഗിന് ഇത് വളരെ സവിശേഷമായ ഒരു ഏഷ്യൻ ഗെയിംസാണ്!

പുരുഷന്മാരുടെ 5000 മീറ്ററിൽ വെങ്കലം നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇത് വേദിയിലെ ശ്രദ്ധേയമായ ഒരു ഹാട്രിക് വിജയമാണ്. അദ്ദേഹത്തിന്റെ സ്ഥിരതയും കർമ്മശേഷിയും ദൃഢനിശ്ചയവും ഏറെ പ്രശംസനീയമാണ്. ഇനിയും കൂടുതൽ വിജയങ്ങൾ നേടാനാകട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2316818) സന്ദര്‍ശക കൗണ്ടര്‍ : 9