പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംലെ വനിതകളുടെ 200 മീറ്ററിൽ വെങ്കലം നേടിയ ഹരിത ഭദ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 27 SEP 2026 8:29PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഇനത്തിൽ മികച്ച നേട്ടത്തോടെ വെങ്കല മെഡൽ കരസ്ഥമാക്കിയ ഹരിത ഭദ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ തന്നെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി മത്സരിച്ച ഹരിത, വിജയ പീഠത്തിൽ അർഹമായ സ്ഥാനം നേടിയെടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. ഈ മികച്ച വിജയത്തിൽ ഹരിതയെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യ അവരിൽ അഭിമാനം കൊള്ളുന്നുവെന്ന് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു: 

"ഏഷ്യൻ ഗെയിംസ് വനിതകളുടെ 200 മീറ്ററിൽ ഹരിത ഭദ്രയ്ക്ക് മികച്ചൊരു വെങ്കലം! ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ തന്നെ മികച്ച ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ഓടിയ അവർ വിജയ പീഠത്തിൽ അർഹമായ സ്ഥാനം ഉറപ്പിച്ചു. ഈ മികച്ച നേട്ടത്തിൽ അവർക്ക് അഭിനന്ദനങ്ങൾ. അവരിൽ ഇന്ത്യ അഭിമാനം കൊള്ളുന്നു: പ്രധാനമന്ത്രി @narendramodi"

 

***

( റിലീസ് ഐ.ഡി: 2315670) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati