ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) ലൈവ്സ്റ്റോക്ക് ഇൻഷുറൻസ് പോർട്ടൽ സെപ്റ്റംബർ 28-ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 27 SEP 2026 3:17PM by PIB Thiruvananthpuram
കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിൻ്റെ  (DAHD) രാജ്യത്തെ കന്നുകാലികൾക്കുള്ള ഇൻഷുറൻസ് സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിലെ പ്രധാന നാഴികക്കല്ലായി ലൈവ് സ്റ്റോക്ക് ഇൻഷുറൻസ് പോർട്ടൽ 2026 സെപ്റ്റംബർ 28-ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഫിഷറീസ് , മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ആണ് പോർട്ടലിൻ്റെ   ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിൻ്റെ   കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇൻഷുർ ചെയ്തിട്ടുള്ള മൃഗങ്ങളുടെ  ഉടമകൾക്ക്പോളിസി വിതരണം, ക്ലെയിം നടപടികൾ , നിരീക്ഷണം, റിപ്പോർട്ടിംഗ് എന്നിവ ലളിതമാക്കുന്നതിന് ഈ പോർട്ടൽ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകും. കൂടുതൽ സൗകര്യവും ഉപയോഗക്ഷമതയും ഉറപ്പാക്കുന്നതിനായി, ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 11 പ്രാദേശിക ഭാഷകളിലും പോർട്ടൽ ലഭ്യമാകും. ഇത് ക്ഷീരകർഷകർക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ സഹായിക്കും.
കന്നുകാലി ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും പ്രാപ്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുക, ക്ഷീരകർഷകർക്ക് അപകടസാധ്യതകളിൽ പ്രതിരോധം ശക്തിപ്പെടുത്തുക, അവരുടെ ഉപജീവനമാർഗ്ഗത്തിൻ്റെ   സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
കന്നുകാലി ഇൻഷുറൻസ് പരിപാടികളുടെ മികച്ച ഏകോപനം, തത്സമയ (real-time) നിരീക്ഷണം, ഡാറ്റാധിഷ്ഠിത പരിപാലനം എന്നിവയ്ക്കും ഈ പോർട്ടൽ സൗകര്യമൊരുക്കും. ഇത് രാജ്യത്തുടനീളമുള്ള സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകും.
കന്നുകാലി ഇൻഷുറൻസ് നടപടികൾ ലളിതമാക്കുന്നതിനും, സ്ഥാപനപരമായ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനുംസാങ്കേതികവിദ്യാധിഷ്ഠിതമായ സമഗ്ര സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ സംരംഭം
******

( റിലീസ് ഐ.ഡി: 2315657) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil