പ്രധാനമന്ത്രിയുടെ ഓഫീസ്
സത്യസന്ധവും ഹൃദ്യവും ഉപകാരപ്രദവുമായ സംസാരത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
24 SEP 2026 9:02AM by PIB Thiruvananthpuram
സമൂഹത്തിൽ സമാധാനവും സൗഹാർദ്ദവും വളർത്തുന്നതിനായി സത്യസന്ധവും ഹൃദ്യവും ഉപകാരപ്രദവുമായ വാക്കുകൾ പറയേണ്ടതിന്റെയും സംസാരത്തിൽ അച്ചടക്കം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി X-ൽ കുറിച്ചു;
"अनुद्वेगकरं वाक्यं सत्यं प्रियहितं च यत्।
स्वाध्यायाभ्यसनं चैव वाङ्मयं तप उच्यते॥"
ആരുടെയും മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കാതെ സത്യസന്ധവും ഹൃദ്യവും ഉപകാരപ്രദവുമായ വാക്കുകൾ വേണം ഒരാൾ എപ്പോഴും സംസാരിക്കാൻ. നിരന്തര പഠനവും ആത്മചിന്തയും ഒരാളുടെ വാക്കുകളെ കൂടുതൽ അർത്ഥവത്താക്കുകയും അതിന് യഥാർത്ഥ ലക്ഷ്യം നൽകുകയും ചെയ്യുന്നു. ചിന്താപൂർവ്വം പ്രകടിപ്പിക്കുന്ന വാക്കുകൾ സമൂഹത്തിലുടനീളം സമാധാനവും സൗഹാർദ്ദവും പ്രസാദാത്മകതയും പരത്തുന്നു.
***
NK
( റിലീസ് ഐ.ഡി: 2314242)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada