പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രകവി രാംധാരി സിംഗ് ദിൻകർ ജിയുടെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 SEP 2026 11:31AM by PIB Thiruvananthpuram

രാഷ്ട്രകവി രാംധാരി സിംഗ് ദിൻകർ ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

പൊതുബോധത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും വികാരങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ കരുത്തുറ്റ കവിതകൾ ഇന്നും ദേശവാസികളുടെ ഹൃദയങ്ങളിൽ വീര്യവും തേജസ്സും ആത്മാഭിമാനവും നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ രചനകൾ സാഹിത്യത്തെ സമ്പന്നമാക്കുക മാത്രമല്ല, മാതൃഭൂമിയോടുള്ള ഭക്തിക്ക് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വവും കാലാതീതമായ സൃഷ്ടികളും വരുംതലമുറകളിലെ ഇന്ത്യക്കാർക്ക് വഴികാട്ടിയായി തുടരുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"राष्ट्रकवि रामधारी सिंह दिनकर जी की जयंती पर उन्हें मेरा शत-शत नमन। जनचेतना और राष्ट्रीय स्वाभिमान के भावों से भरी उनकी ओजस्वी कविताएं आज भी देशवासियों के हृदय में शौर्य, तेज और आत्मगौरव का संचार करती हैं। उनकी रचनाएं साहित्य को समृद्ध करने के साथ-साथ मातृभूमि के प्रति समर्पण को भी प्रेरित करती हैं। उनका विराट व्यक्तित्व और कालजयी कृतित्व युगों-युगों तक भारतवासियों का मार्गदर्शन करता रहेगा।"

 

 

***

NK


( റിലീസ് ഐ.ഡി: 2313752) സന്ദര്‍ശക കൗണ്ടര്‍ : 12