രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി സെപ്റ്റംബർ 21 മുതൽ 23 വരെ ഗുജറാത്ത് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
20 SEP 2026 6:01PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 സെപ്റ്റംബർ 21 മുതൽ 23 വരെ ഗുജറാത്തിൽ ഔദ്യോഗിക സന്ദർശനം നടത്തും.
സെപ്റ്റംബർ 22 ന് കെവാഡിയയിലെ ഏകതാ നഗറിൽ നടക്കുന്ന ചടങ്ങിൽ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യും.
സെപ്റ്റംബർ 23 ന് വഡോദരയിലെ മഹാരാജ സായാജിറാവു സർവകലാശാലയുടെ പ്ലാറ്റിനം ജൂബിലി ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം തന്നെ ബ്രഹ്മാകുമാരീസിന്റെ ‘ലോക നവീകരണത്തിനായി ആത്മീയ ഉണർവ്’ എന്ന പ്രചാരണ പരിപാടിക്ക് രാഷ്ട്രപതി തുടക്കം കുറിക്കും. ഒപ്പം വഡോദരയിലെ ‘ഗ്ലോബൽ സ്പിരിച്വൽ പാലസ്’ റിട്രീറ്റ് സെന്ററിന്റെ ഉദ്ഘാടനവും അവർ നിർവ്വഹിക്കും."വികസിത ഭാരതത്തിനായി യുവശക്തി: രാഷ്ട്രനിർമ്മാണത്തിനായി ആന്തരിക കരുത്ത് ഉണർത്തൽ’എന്ന കാമ്പെയ്‌നും ശ്രീമതി മുർമു വെർച്വലായി ഉദ്ഘാടനം ചെയ്യും.
***
( റിലീസ് ഐ.ഡി: 2312752)
സന്ദര്‍ശക കൗണ്ടര്‍ : 13