ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സെപ്റ്റംബർ 21-ന് തമിഴ്‌നാട് സന്ദർശിക്കും; യു.പി.എ.എസ്.ഐ ടീ റിസർച്ച് ഫൗണ്ടേഷൻ്റെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 20 SEP 2026 4:48PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 സെപ്റ്റംബർ 21-ന് തമിഴ്‌നാട്ടിൽ ഔദ്യോഗിക സന്ദർശനം നടത്തും. നീലഗിരി ജില്ലയിലെ കൂനൂരിൽ നടക്കുന്ന യു.പി.എ.എസ്.ഐ (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ) ടീ റിസർച്ച് ഫൗണ്ടേഷന്റെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
 
ദക്ഷിണേന്ത്യൻ തേയില വ്യവസായ രംഗത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ യു.പി.എ.എസ്.ഐ ടീ റിസർച്ച് ഫൗണ്ടേഷൻ, 1926 ഒക്ടോബറിൽ ഗൂഡല്ലൂരിൽ 'ടീ എക്സ്പെരിമെന്റൽ സ്റ്റേഷൻ' എന്ന പേരിലാണ് സ്ഥാപിതമായത്.
 
 
****

( റിലീസ് ഐ.ഡി: 2312749) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Gujarati , Tamil