ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് കർണാടകയിലെ ഹുബ്ബള്ളിയിലുള്ള ജെജിഎംഎം (JGMM) മെഡിക്കൽ കോളേജ്, കെഎൽഇ (KLE) ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച സെന്റർ ക്യാമ്പസ് സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 19 SEP 2026 8:58PM by PIB Thiruvananthpuram

എക്സ് (X) പ്ലാറ്റ്‌ഫോമിൽ  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചു: “ഇന്ന് കർണാടകയിലെ ഹുബ്ബള്ളിയിലുള്ള ജെജിഎംഎം മെഡിക്കൽ കോളേജ്, കെഎൽഇ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ ക്യാമ്പസ് എന്നിവിടങ്ങൾ സന്ദർശിച്ചു. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും കെഎൽഇ 110-ലധികം വർഷങ്ങളായി രാജ്യത്തെ സേവിച്ചു വരുന്നു. 250 എംബിബിഎസ് സീറ്റുകളും, പാവപ്പെട്ടവർക്കായി നീക്കിവെച്ച 300 എണ്ണം ഉൾപ്പെടെ 1,200 കിടക്കകളുമുള്ള പുതിയ സംവിധാനം കർണാടകയിലുടനീളം ലോകോത്തര ആരോഗ്യപരിപാലനം വ്യാപിപ്പിക്കുന്നതിൽ ഒരു പുതിയ നാഴികക്കല്ല് കുറിക്കുന്നു.”

ഏകദേശം 50 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിൽ നിർമ്മിച്ച മെഡിക്കൽ കോളേജ് - ആശുപത്രി സമുച്ചയത്തിന് ആകെ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ആശുപത്രിയിൽ വിപുലമായ സേവനങ്ങൾ ലഭ്യമാക്കും. ജനറൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പൾമണോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഇഎൻടി, സൈക്യാട്രി, ഡെന്റിസ്ട്രി, ഫിസിയോതെറാപ്പി തുടങ്ങിയ അടിസ്ഥാന സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. കൂടാതെ, കാർഡിയോളജി, ന്യൂറോളജി, ന്യൂറോസർജറി, ഗ്യാസ്ട്രോഎന്ററോളജി, നെഫ്രോളജി, അവയവം മാറ്റിവെക്കൽ, യൂറോളജി, ഓങ്കോളജി, എൻഡോക്രൈനോളജി എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ആധുനിക ലബോറട്ടറി സൗകര്യവും ഈ കേന്ദ്രത്തിൽ ഉണ്ടാകും.

  

24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ആൻഡ് ട്രോമ കെയർ , ആധുനിക ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ എക്സ്-റേ, ഹൈ-റെസല്യൂഷൻ സിടി സ്കാനിംഗ്, അൾട്രാസോണോഗ്രാഫി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഈ ആശുപത്രിയിൽ സജ്ജമാക്കും.

***

 


( റിലീസ് ഐ.ഡി: 2312632) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Kannada