പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
മിഷൻ കർമ്മയോഗിക്ക് കീഴിലുള്ള പരിശീലന സ്ഥാപനങ്ങളെ നവീകരിക്കുന്നതിനായി, ശേഷി വികസന കമ്മീഷൻ (CBC) പ്രാദേശിക ശില്പശാലകൾ (സാധന ശൃംഖല) സംഘടിപ്പിക്കുന്നു
കേരളം, തമിഴ് നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
18 SEP 2026 4:21PM by PIB Thiruvananthpuram
പ്രതികരണാത്മക വികസനവും മാനുഷിക അഭിരുചിയും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ശേഷി വികസന കമ്മീഷൻ (CBC) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രാദേശിക കൂടിയാലോചനാ ശിൽപ്പശാലകളുടെ പരമ്പരയാണ് സാധന ('Strengthening Adaptive Development and Humane Aptitude for National Advancement) ശൃംഖല 2026. 2026 ഏപ്രിൽ 2 മുതൽ 8 വരെ നടത്തിയ 'സാധന സപ്താഹ് ', രാജ്യത്തെ ഏറ്റവും വലിയ സഹകരണ ശേഷി വികസന സംരംഭങ്ങളിലൊന്നായിരുന്നു. ഈ കൂടിയാലോചനാ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി, സ്ഥാപനപരമായ പരിഷ്കരണത്തെക്കുറിച്ചുള്ള ദേശീയ സംവാദം സംസ്ഥാനങ്ങളിലേക്കും അവയുടെ പരിശീലന സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധന ശൃംഖല വഴി ലക്ഷ്യമിടുന്നു. ഈ പരമ്പരയിലെ ആദ്യ ശിൽപ്പശാല 2026 സെപ്റ്റംബർ 29, 30 തീയതികളിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടക്കും.
സാധന സപ്താഹിൽ നിന്ന് സാധന ശൃംഖലയിലേക്ക്:
ഭാവിസജ്ജവും പ്രതികരണശേഷിയുള്ളതും പൗരകേന്ദ്രീകൃതവുമായ ഒരു സിവിൽ സർവീസ് സഞ്ചയം കെട്ടിപ്പടുക്കുന്നതിനും 'വികസിത് ഇന്ത്യ 2047' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും പരിശീലന സ്ഥാപനങ്ങൾ അടിത്തറയായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി, പ്രാദേശിക കർമ്മ സമിതി യോഗങ്ങൾ, സാധന സപ്താഹ്, മേയിൽ നടന്ന ദേശീയ ഉച്ചകോടി എന്നിവയുൾപ്പെടെ സമഗ്രമായ കൂടിയാലോചനാ പരിപാടികൾ കമ്മീഷൻ നടത്തിയിട്ടുണ്ട്. ഈ സംവാദങ്ങൾ പരിശീലന സ്ഥാപനങ്ങൾ,സംസ്ഥാന ഗവൺമെൻ്റുകൾ, വ്യവസായ പങ്കാളികൾ എന്നിവരെ ഒരു പൊതു വേദിയിൽ ഒരുമിച്ച് കൊണ്ടുവന്നു. കേവലം പരിശീലനസ്ഥാപനങ്ങൾ എന്ന നിലയിൽ നിന്ന് തന്ത്രപ്രധാനവും നൈപുണ്യ കേന്ദ്രീകൃതവുമായ ശേഷി വികസന സ്ഥാപനങ്ങളായുള്ള പരിശീലന കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് ഒരു ഏകീകൃത ചട്ടക്കൂട് ആവശ്യമാണെന്ന് ഈ ചർച്ചകൾ അടിവരയിട്ടു. ഇതിൻ്റെ തുടർച്ചയായി, സാധന ശൃംഖല ഈ സംവാദത്തെ ദേശീയ കൂടിയാലോചനയിൽ നിന്ന് പ്രാദേശിക ചർച്ചകളിലേക്കും , സാഹചര്യപരമായ പ്രായോഗികതയിലേക്കും , പ്രവർത്തനങ്ങളിലേക്കും എത്തിക്കും.
പരിശീലന സ്ഥാപനങ്ങളുടെ നവീകരണത്തിനായി ഉള്ള ചട്ടക്കൂടിലേക്ക്:
ഈ പ്രാദേശിക ശിൽപ്പശാലകളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളോടും യാഥാർത്ഥ്യങ്ങളോടും പ്രതികരിക്കുന്ന 'പരിശീലന സ്ഥാപനങ്ങൾക്കായുള്ള പരിവർത്തന ചട്ടക്കൂട്' വികസിപ്പിക്കുന്നതിന് കമ്മീഷൻ സംസ്ഥാനങ്ങൾ, പരിശീലന സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. സ്ഥാപനപരമായ ഭരണവും നേതൃത്വവും, പ്രവർത്തനക്ഷമതയും സഹകരണവും, ഫാക്കൽറ്റി-ശേഷി വികസനം, ഡിജിറ്റൽ-നൂതന സാങ്കേതികവിദ്യകളുടെ ഘടനാപരമായ സ്വീകാര്യത എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ സംസ്ഥാനത്തി ൻ്റെയും സ്ഥാപനത്തിൻ്റെയും അനുഭവങ്ങളും മുൻഗണനകളും സാഹചര്യങ്ങളും കണക്കിലെടുക്കുന്നതോടൊപ്പം തന്നെ, പരിശീലന സ്ഥാപനങ്ങളുടെ പരിവർത്തനത്തിന് ഒരു പൊതു ദിശാബോധം നൽകുന്ന ഏകീകൃത ചട്ടക്കൂടിലേക്ക് എത്തിച്ചേരുകയാണ് ഇതിൻ്റെ ലക്ഷ്യം. അതിനാൽ, സാധന ശൃംഖലയെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുപോകാനും, ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ പരിഗണിക്കാനും , അവയെ പ്രവർത്തനക്ഷമമായ മുൻഗണനകളാക്കി മാറ്റാനുമുള്ള വേദി ഒരുക്കിക്കൊണ്ട്, ഒരു പങ്കാളിത്ത പരിവർത്തന പാതയായിട്ടായിരിക്കും ഈ ചട്ടക്കൂട് വികസിപ്പിക്കുക.
സാധന സപ്താഹിൽ തുടക്കം കുറിച്ചതും, പ്രധാന ഡിജിറ്റൽ സഹായമായി സംയോജിപ്പിച്ചതുമായ 'യൂണിഫൈഡ് ന്യൂ-ഏജ് നാഷണൽ ട്രെയിനിംഗ് ഇനിഷ്യേറ്റീവ്സ്' (UNNATI) പോർട്ടലിലായിരിക്കും ഈ പരിവർത്തനത്തിൻ്റെ നടത്തിപ്പ് വിവരങ്ങൾ ഉൾക്കൊള്ളിക്കുക. 700-ലധികം പരിശീലന സ്ഥാപനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നതിലൂടെ, UNNATI, ഈ ചട്ടക്കൂടിൻ്റെ ലക്ഷ്യങ്ങളെ പ്രായോഗികതലത്തിൽ എത്തിക്കുകയും സ്ഥാപനപരമായ വിപുലീകരണം, സുഗമമായ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ സഹകരണം, വിവരങ്ങൾ പങ്കുവെക്കൽ, സഹ-നിർമാണം എന്നിവയിലൂടെ തുടർച്ചയായതും വിവരസാങ്കേതികവിദ്യാധിഷ്ഠിതവുമായ സ്ഥാപനപരമായ പുരോഗതിയെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.
വിജയവാഡയിലെ ആദ്യ പ്രാദേശിക ശിൽപ്പശാല:
വിജയവാഡയിൽ നടക്കുന്ന പ്രഥമ പ്രാദേശിക ശിൽപ്പശാലയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു, കേന്ദ്ര ഉദ്യോഗസ്ഥ , പൊതുപരാതി, പെൻഷൻ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവർ പങ്കെടുക്കും. ഒഡീഷ, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ഈ സംസ്ഥാനങ്ങളിലെ പരിശീലന സ്ഥാപനങ്ങളുടെ മേധാവികളും ഫാക്കൽറ്റികളും, വ്യവസായ പങ്കാളികൾ, മേഖല വിദഗ്ദ്ധർ, സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കും.
വിജയവാഡയിലെ ശിൽപ്പശാലയ്ക്ക് ശേഷം, സാധന ശൃംഖല രാജ്യത്തെ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും സംസ്ഥാനങ്ങളുമായും പരിശീലന സ്ഥാപനങ്ങളുമായുള്ള ഈ സഹകരണ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഈ കൂടിയാലോചനകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ' പരിശീലന സ്ഥാപനങ്ങളുടെ നവീകരണത്തിന് ആയുള്ള ചട്ടക്കൂട്' അന്തിമമാക്കുന്നതിന് സഹായകമാകും. അതുവഴി , ഈ സംരംഭം പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും കാര്യക്ഷമവും ഭാവിസജ്ജവുമായ ഒരു ശേഷി വികസന ആവാസവ്യവസ്ഥയ്ക്ക് സംഭാവന നൽകും. വികസിത് ഇന്ത്യ 2047-ലേക്കുള്ള പാതയിൽ പൗരന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നൈപുണ്യ ശേഷി സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ വളർത്തിയെടുക്കുന്നതിനുള്ള മിഷൻ കർമ്മയോഗിയുടെ പ്രതിജ്ഞാബദ്ധതയെ ഇത് ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.
*****
( റിലീസ് ഐ.ഡി: 2312371)
സന്ദര്‍ശക കൗണ്ടര്‍ : 16