പ്രധാനമന്ത്രിയുടെ ഓഫീസ്
സാങ്കേതികവിദ്യ, വിശ്വാസം, ജനപങ്കാളിത്തം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഭരണമാതൃക എടുത്തു കാണിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 1:39PM by PIB Thiruvananthpuram
നിതി ആയോഗ് അംഗം ശ്രീ രാജീവ് ഗൗബ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇന്ത്യയുടെ വൻ തോതിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സാങ്കേതികവിദ്യ, വിശ്വാസം, ജനപങ്കാളിത്തം എന്നിവയെ പ്രധാനമന്ത്രിയുടെ ഭരണമാതൃക എങ്ങനെയാണ് പ്രധാന ഘടകങ്ങളാക്കി മാറ്റുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനം.
ഡിജിറ്റൽ സംവിധാനങ്ങൾ, നേരിട്ടുള്ള പണക്കൈമാറ്റം, ലളിതമായ നിയമങ്ങൾ, സുതാര്യമായ സംഭരണം എന്നിവ കാര്യക്ഷമതയും സേവനങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യവും എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്ന് ശ്രീ ഗൗബ ലേഖനത്തിൽ എടുത്തുപറയുന്നു. ഇത് ഭരണസംവിധാനത്തെ ഇന്ത്യയുടെ വളർച്ചയ്ക്കായുള്ള ഒരു സാമ്പത്തിക അടിത്തറയായി മാറ്റുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു:
"ഇന്ത്യയുടെ വൻ തോതിലുള്ള വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സാങ്കേതികവിദ്യ, വിശ്വാസം, ജനപങ്കാളിത്തം എന്നിവയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃക എങ്ങനെയാണ് കേന്ദ്രബിന്ദുവാക്കുന്നത് എന്ന് നിതി ആയോഗ് അംഗം ശ്രീ രാജീവ് ഗൗബ കുറിക്കുന്നു.
ഡിജിറ്റൽ സംവിധാനങ്ങൾ, നേരിട്ടുള്ള പണക്കൈമാറ്റം, ലളിതമായ നിയമങ്ങൾ, സുതാര്യമായ സംഭരണം എന്നിവ കാര്യക്ഷമതയും സേവന ലഭ്യതയും എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്നും, ഇത് ഭരണസംവിധാനത്തെ ഇന്ത്യയുടെ വളർച്ചയ്ക്കായുള്ള ഒരു സാമ്പത്തിക അടിത്തറയാക്കി മാറ്റുന്നത് എങ്ങനെയെന്നും അദ്ദേഹം എടുത്തുപറയുന്നു."
***
SK
( റിലീസ് ഐ.ഡി: 2311986)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada