പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതത്തിന്റെ വളർച്ചാ ഗാഥ 'നീല വിപ്ലവ' ത്തെയും എങ്ങനെ മറ്റൊരു വിജയഗാഥയാക്കി മാറ്റുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 2:52PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ വളർച്ചാക്കുതിപ്പിനൊപ്പം 'നീല വിപ്ലവം' മറ്റൊരു വിജയഗാഥയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമുദ്രസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യ ഇപ്പോൾ സ്വന്തം തീരപരിധിക്കപ്പുറത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഈ ലേഖനം വ്യക്തമാക്കുന്നു. സുസ്ഥിര മത്സ്യബന്ധന രീതികൾ തീരദേശ സമൂഹങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി തീരദേശ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ ഇപ്രകാരം കുറിച്ചു:
“ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ എഴുതിയ ഈ ലേഖനം തീർച്ചയായും എല്ലാവരും വായിക്കേണ്ടതാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ വളർച്ചാഗാഥ ‘നീല വിപ്ലവത്തെയും’ മറ്റൊരു വിജയഗാഥയാക്കി മാറ്റുകയാണെന്ന് അദ്ദേഹം ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തിൻറെ സമുദ്രസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യ ഇപ്പോൾ സ്വന്തം തീരപരിധിക്കപ്പുറത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം തന്റെ ലേഖനത്തിൽ പറയുന്നു. സുസ്ഥിര മത്സ്യബന്ധന രീതികൾ തീരദേശ സമൂഹങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീരദേശ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നും ലേഖനത്തിൽ പരാമർശമുണ്ട്.”
https://indianexpress.com/article/opinion/columns/vice-president-c-p-radhakrishnan-india-blue-economy-fisheries-revolution-10881220/
***
-SK-
( റിലീസ് ഐ.ഡി: 2311403)
സന്ദര്‍ശക കൗണ്ടര്‍ : 10