പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
11 SEP 2026 8:33PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രസിഡന്റ് ഡോ.മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഓഗസ്റ്റ് 31-ന് ബിഷ്കെക്കിൽ നടന്ന SCO ഉച്ചകോടിക്കിടെ അവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ബ്രിക്സുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പതിവായി ഉയർന്ന തലത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി ഇറാന് നന്ദി അറിയിച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കിടയിൽ പ്രതിരോധശേഷി, നവീനാശയം, സഹകരണം, സുസ്ഥിരത എന്നിവയുടെ മനോഭാവം കെട്ടിപ്പടുക്കുന്നതിൽ ബ്രിക്സിനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ ലീഡേഴ്സ് സെഷനിൽ പങ്കെടുത്തതിന് അദ്ദേഹം പ്രസിഡന്റ് പെസെഷ്കിയാന് നന്ദി പറയുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആശയവിനിമയം നടത്തി. എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണം എന്ന ഇന്ത്യയുടെ സ്ഥിര നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നാവിക വ്യാപാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും നാവികരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തുടർച്ചയായ ശ്രമങ്ങളുടെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളിൽ പരസ്പര താല്പര്യമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
***
SK
( റിലീസ് ഐ.ഡി: 2309949)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada