പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യാ കപ്പ് വിജയത്തിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
13 SEP 2026 8:41PM by PIB Thiruvananthpuram
ഫൈനലിൽ 4-1 ന് ഉജ്ജ്വല വിജയത്തോടെ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ നേട്ടം ശ്രദ്ധേയമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, യുവതാരങ്ങളുടെ അപാരമായ കഴിവിനെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു.
മുഴുവൻ ടീമിനും ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി 'X'ൽ കുറിച്ചു;
“ഫൈനലിൽ 4-1 എന്ന ഉജ്ജ്വല വിജയത്തോടെ ഏഷ്യാ കപ്പ് നേടിയ നമ്മുടെ ജൂനിയർ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും ശ്രദ്ധേയമായ ഒരു നേട്ടമാണ്.
ഈ നേട്ടം നമ്മുടെ യുവതാരങ്ങളുടെ അപാരമായ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. മുഴുവൻ ടീമിനും ആശംസകൾ!”
***
SK
( റിലീസ് ഐ.ഡി: 2309944)
സന്ദര്‍ശക കൗണ്ടര്‍ : 3