പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യാ കപ്പ് നേട്ടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 SEP 2026 8:45AM by PIB Thiruvananthpuram

ഏഷ്യാ കപ്പ് നേട്ടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടൂർണമെന്റിലുടനീളം ടീമിന്റെ ആത്മവിശ്വാസവും സ്ഥിരതയാർന്ന പ്രകടനവും അസാമാന്യ പോരാട്ടവീര്യവും പ്രകടമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ കൂടുതൽ കളിക്കാനും തിളങ്ങാനും ഈ വിജയം പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

'X'ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“ഇന്ത്യൻ ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം!

ഏഷ്യാ കപ്പ് നേട്ടത്തിൽ വനിതാ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവരുടെ ആത്മവിശ്വാസവും സ്ഥിരതയാർന്ന പ്രകടനവും അസാമാന്യ പോരാട്ടവീര്യവും പ്രകടമായിരുന്നു.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ കൂടുതൽ കളിക്കാനും തിളങ്ങാനും ഈ വിജയം പ്രചോദിപ്പിക്കട്ടെ.”

***

SK


( റിലീസ് ഐ.ഡി: 2309938) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Gujarati