രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ദ്രൗപദി മുർമു, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
12 SEP 2026 4:35PM by PIB Thiruvananthpuram
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാൻ ഇന്ന് (2026 സെപ്റ്റംബർ 12) രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് പെസഷ്കിയാന്റെ പ്രഥമ ഇന്ത്യ സന്ദർശനത്തെ സ്വാഗതം ചെയ്ത രാഷ്ട്രപതി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ കാലയളവിൽ ഇറാൻ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം, സാംസ്കാരിക വിനിമയം, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത രാഷ്ട്രപതി ആവർത്തിച്ചു.
തർക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.


****
( റിലീസ് ഐ.ഡി: 2309510)
സന്ദര്‍ശക കൗണ്ടര്‍ : 4