പരിസ്ഥിതി, വനം മന്ത്രാലയം
വനങ്ങളെക്കുറിച്ചുള്ള ഏഴാമത് ഇന്ത്യ-ജപ്പാൻ സംയുക്ത പ്രവർത്തക സമിതി യോഗം ബെംഗളൂരുവിൽ നടന്നു
പോസ്റ്റഡ് ഓണ്‍:
08 SEP 2026 5:02PM by PIB Thiruvananthpuram
രാജ്യങ്ങളുടെ വനങ്ങൾ സംബന്ധിച്ച സഹകരണത്തിനായുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത പ്രവർത്തക സമിതിയുടെ (JWG,ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്) ഏഴാമത് യോഗം 2026 സെപ്റ്റംബർ 8-ന് ബെംഗളൂരുവിൽ നടന്നു. ഇന്ത്യൻ സംഘത്തെ കേന്ദ്ര ഗവൺമെൻ്റിൻ്റെ വനം മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ (വനങ്ങൾ) ശ്രീ. രമേഷ് കുമാർ പാണ്ഡെയും, ജപ്പാൻ സംഘത്തെ ജപ്പാൻ ഗവൺമെൻ്റിൻ്റെ കൃഷി, വനം, ഫിഷറീസ് മന്ത്രാലയത്തിന്റെ ഫോറസ്ട്രി ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. ഷിമിസു കൊടാരോയും നയിച്ചു.

ഈ യോഗത്തിൽ സഹകരണത്തിനുള്ള മൂന്ന് പ്രധാന മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു . വനങ്ങൾക്ക് പുറത്തുള്ള മരങ്ങൾ (TOFs) എന്ന വിഷയത്തിന് കീഴിൽ, വനങ്ങൾക്ക് പുറത്തുള്ള വൃക്ഷവിഭവങ്ങളുടെ വിലയിരുത്തൽ, പരിപാലനം, ജനിതക മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ ഇരുവിഭാഗങ്ങളും പങ്കുവെച്ചു. ജനിതക വിഭവ സംരക്ഷണം, വൃക്ഷ പ്രജനനം , മെച്ചപ്പെട്ട നടീൽ വസ്തുക്കൾ, ജേംപ്ലാസം സംരക്ഷണം എന്നിവയിൽ ഊന്നിക്കൊണ്ട് വന ജനിതകശാസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തു. ഫോറസ്റ്റ് സ്റ്റാക്കിന് കീഴിൽ, വന ഇൻവെന്ററി, വന വിഭവ വിലയിരുത്തൽ, ജിയോസ്പേഷ്യൽ, നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയിൽ ഇരുവിഭാഗങ്ങളും അഭിപ്രായങ്ങൾ കൈമാറി.

2015-ൽ ഒപ്പുവെച്ച സഹകരണ കരാറിന് (MoC) കീഴിലുള്ള 2027-2031 കാലയളവിലേക്കുള്ള മാർഗ്ഗരേഖ ഇരുപക്ഷവും അംഗീകരിച്ചു. വനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ എന്നീ മേഖലകളിൽ സഹകരണവും ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞ അവർ ആവർത്തിച്ചുറപ്പിച്ചു. ഏഴാമത് സംയുക്ത പ്രവർത്തക സമിതിയുടെ(JWG)മിനിട്സിൽ ഒപ്പുവെച്ചുകൊണ്ട് യോഗം സമാപിച്ചു.

പരിപാടിയുടെ ഭാഗമായി ഇരു സംഘങ്ങളും ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി സന്ദർശിക്കുകയും കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. കൂടാതെ, സെപ്റ്റംബർ 9-ന്
മൈസുരുവിലെ ചന്ദന കൃഷിത്തോട്ടങ്ങൾ, ചന്ദന ഡിപ്പോ, സംസ്കരണ യൂണിറ്റ് എന്നിവിടങ്ങളും, സെപ്റ്റംബർ 10-ന് നാഗർഹോള കടുവ സങ്കേതവും സംഘങ്ങൾ സന്ദർശിക്കും. സ്വകാര്യ തോട്ടങ്ങളിലെ ചന്ദന കൃഷിയെക്കുറിച്ചും വന്യജീവി സംരക്ഷണ രീതികളെക്കുറിച്ചുമുള്ള അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാൻ ഈ ഫീൽഡ് സന്ദർശനങ്ങൾ അവസരമൊരുക്കും.
SK
****
( റിലീസ് ഐ.ഡി: 2307981)
സന്ദര്‍ശക കൗണ്ടര്‍ : 11