രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യരക്ഷ മന്ത്രി ശ്രീലങ്കയിൽ ത്രിദിന സന്ദർശനം നടത്തും

പോസ്റ്റഡ് ഓണ്‍: 06 SEP 2026 3:40PM by PIB Thiruvananthpuram
രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2026 സെപ്റ്റംബർ 8 മുതൽ 10 വരെ ശ്രീലങ്കയിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശന വേളയിൽ ശ്രീലങ്കൻ നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ അദ്ദേഹം ചർച്ചകൾ നടത്തുകയും കൊളംബോയിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുകയും ചെയ്യും. പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.

പ്രാദേശിക സുരക്ഷ, പ്രതിരോധം, സാമ്പത്തിക-വ്യാപാര സഹകരണം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയിൽ അധിഷ്ഠിതമായ ബഹുമുഖ പങ്കാളിത്തവും ആഴത്തിലുള്ള നാഗരിക ബന്ധവുമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളത്. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ  ഘട്ടത്തിൽ ഇന്ത്യ നൽകിയ സഹായവും, 2025-ൽ ശ്രീലങ്കയിൽ വീശിയടിച്ച ദിത്വാ ചുഴലിക്കാറ്റിനെത്തുടർന്ന് ആദ്യമെത്തിയ സഹായ ദാതാക്കളിലൊരാളായി ഇന്ത്യ നൽകിയ പിന്തുണയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകർന്നു.  'അയൽപക്കം ആദ്യം' എന്ന നയത്തോടുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയേയും ഊന്നലിനേയും, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മഹാസാഗർ (മേഖലകളിലുടനീളമുള്ള സുരക്ഷയ്ക്കും വളർച്ചയ്ക്കുമായുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി) എന്ന കാഴ്ചപ്പാടിനേയും ഇത് അടിവരയിടുന്നു

ശക്തമായ സമുദ്ര-പ്രതിരോധ പങ്കാളിത്തം ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമായ മേഖലകളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന സുദൃഢവും സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ  രാജ്യരക്ഷ മന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം വഴിയൊരുക്കും.

 
 
****
 
 

( റിലീസ് ഐ.ഡി: 2307208) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Tamil , Telugu