ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ നാളെ ചെന്നൈ സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
04 SEP 2026 3:44PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ (2026 സെപ്റ്റംബർ 5 ) തമിഴ്‌നാട്ടിലെ ചെന്നൈയിൽ ഏകദിന സന്ദർശനം നടത്തും.
സന്ദർശന വേളയിൽ, ഹൃദയവാൽവ് സംബന്ധമായ രോഗങ്ങളുടെയും ഹൃദയഘടനയിലെ വൈകല്യങ്ങളുടെയും ചികിത്സാ പുരോഗതിക്കായി സംഘടിപ്പിക്കുന്ന ദേശീയ അക്കാദമിക് സമ്മേളനമായ 'ഇന്ത്യ വാൽവ്സ് 2026'-ൽ അദ്ദേഹം സംബന്ധിക്കും. ചെന്നൈയിലെ ഗിണ്ടിയിൽ ഉപരാഷ്ട്രപതി 'ഇന്ത്യ വാൽവ് രജിസ്ട്രി'യുടെ ഉദ്ഘാടനം നിർവഹിക്കും.
ചെന്നൈയിലെ വള്ളുവർ കോട്ടമിൽ, 'ദിനമലർ' പത്രത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുസ്മരണ തപാൽ സ്റ്റാമ്പ് പ്രകാശന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
***
( റിലീസ് ഐ.ഡി: 2306755)
സന്ദര്‍ശക കൗണ്ടര്‍ : 7