പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത ഗുജറാത്തി സംഗീതസംവിധായകൻ ശ്രീ ഗൗരങ് വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ഗുജറാത്തി സംഗീതത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ പ്രധാനമന്ത്രി സ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
03 SEP 2026 12:25PM by PIB Thiruvananthpuram
പ്രശസ്ത ഗുജറാത്തി സംഗീതസംവിധായകനായ ശ്രീ ഗൗരങ് വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തന്റെ പിതാവായ അവിനാഷ് വ്യാസിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി,ഗുജറാത്തി സംഗീത ലോകത്ത് ശ്രീ ഗൗരങ് വ്യാസ് തന്റേതായ പ്രത്യേക ഇടം കണ്ടെത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രതിഭാധനനായ ഒരു സ്രഷ്ടാവിന്റെ വേർപാടിൽ ഗുജറാത്ത് വലിയൊരു നഷ്ടം അനുഭവിക്കുന്നുവെന്നും, ഗുജറാത്തി സംഗീതത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വേർപിരിഞ്ഞ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ച പ്രധാനമന്ത്രി, ദുഃഖിതരായ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ വലിയ ആരാധകവൃന്ദത്തിനും അനുശോചനം അറിയിച്ചു.
'എക്സ്' ൽ പ്രധാനമന്ത്രി കുറിച്ചു :
"ગુજરાતી સંગીતજગતના જાણીતા સંગીતકાર શ્રી ગૌરાંગ વ્યાસના અવસાનથી અત્યંત દુઃખ થયું.
પિતા અવિનાશ વ્યાસની સમૃદ્ધ સંગીત પરંપરાને આગળ ધપાવી તેમણે ગુજરાતી સંગીતના ક્ષેત્રમાં પોતાનું આગવું સ્થાન બનાવ્યું હતું. તેમના અવસાનથી ગુજરાતે એક પ્રતિભાશાળી સર્જકને ગુમાવ્યાની લાગણી થાય છે. ગુજરાતી સંગીતક્ષેત્રે તેમનું અમૂલ્ય યોગદાન હંમેશાં યાદ રહેશે.
સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારજનો અને તેમના વિશાળ ચાહકવર્ગને સાંત્વના…
ૐ શાંતિ…!!"
***
NK
( റിലീസ് ഐ.ഡി: 2306285)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada