പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ 7.8% ജിഡിപി വളർച്ചയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 AUG 2026 5:09PM by PIB Thiruvananthpuram
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ കൈവരിച്ച 7.8 ശതമാനം ജിഡിപി വളർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി “വലിയ നേട്ടം” എന്ന് വിശേഷിപ്പിച്ചു.
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും, എണ്ണവിലയിലെ ആഘാതങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നേരിട്ട് രാജ്യം കൈവരിച്ച ഈ നേട്ടം ഇന്ത്യൻ ജനതയുടെ കൂട്ടായ ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതിഫലനമാണെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:
“2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ 7.8 ശതമാനം ജിഡിപി വളർച്ച വലിയൊരു നേട്ടമാണ്.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ, എണ്ണവിലയിലെ ആഘാതങ്ങളും വിതരണശൃംഖലയിലെ പ്രശ്നങ്ങളും നേരിട്ടിട്ടും ഇത്രയും മികച്ച വളർച്ച കൈവരിക്കാൻ നമ്മുടെ ജനതയുടെ കൂട്ടായ ശക്തിക്ക് കഴിഞ്ഞു.
തകർന്നത് ഇന്ത്യയുടെ തകർച്ച പ്രവചിച്ചവരാണ്; ഇന്ത്യ മുന്നേറി… ഒരിക്കൽ കൂടി!”
*****
-SK-
( റിലീസ് ഐ.ഡി: 2305191)
സന്ദര്‍ശക കൗണ്ടര്‍ : 5