പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

7, ലോക് കല്യാൺ മാർഗിൽ നടന്ന രക്ഷാബന്ധൻ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 28 AUG 2026 1:37PM by PIB Thiruvananthpuram

7, ലോക് കല്യാൺ മാർഗിൽ നടന്ന രക്ഷാബന്ധൻ ആഘോഷങ്ങളിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ ആഘോഷം ജനങ്ങൾക്കിടയിലെ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കട്ടെയെന്നും എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആനന്ദവും പ്രധാനം ചെയ്യട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

7, ലോക് കല്യാൺ മാർഗിൽ നടന്ന രക്ഷാബന്ധൻ ആഘോഷങ്ങളിൽ നിന്നുള്ള ചില അവിസ്മരണീയ നിമിഷങ്ങൾ.

ഈ ആഘോഷം സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കട്ടെ.

ഇത് ഏവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെ.


7, ലോക് കല്യാൺ മാർഗിൽ (LKM) ഇന്ന് നടന്ന രക്ഷാബന്ധൻ ആഘോഷങ്ങൾക്കിടയിലെ ഹൈ-ഫൈവുകളും മന്ദസ്മിതങ്ങളും മറ്റു സന്തോഷനിമിഷങ്ങളും.

***

SK


( റിലീസ് ഐ.ഡി: 2304253) സന്ദര്‍ശക കൗണ്ടര്‍ : 9