പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക സംസ്‌കൃത ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 28 AUG 2026 12:06PM by PIB Thiruvananthpuram

ശ്രാവണ പൗർണ്ണമി ദിനവും ലോക സംസ്‌കൃത ദിനവുമായ ഇന്ന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഭാരതത്തിന്റെ അറിവിന്റെയും ചിന്തയുടെയും സർഗ്ഗാത്മകതയുടെയും മാധ്യമമായി നിലകൊള്ളുന്ന സംസ്‌കൃതത്തിന്റെ നിത്യനൂതനമായ സമ്പന്നതയെ നാം ആഘോഷിക്കുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. "ഈ സവിശേഷ ദിനത്തിൽ, ഇന്ത്യയിലും ലോകമെമ്പാടുമായി സംസ്‌കൃതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയും, ഈ ഭാഷയിൽ അടങ്ങിയിരിക്കുന്ന അമൂല്യ നിധിയെ വരുംതലമുറകൾക്ക് പകർന്നുനൽകാൻ പ്രയത്നിക്കുന്ന ഏവരെയും അഭിനന്ദിക്കുന്നു," ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

विश्वसंस्कृतदिवसस्य शुभाशयाः।

अद्य, श्रावणपूर्णिमादिने, वयं संस्कृतस्य चिरन्तन-समृद्धेः उत्सवम् आचरामः। एषा भाषा भारतस्य ज्ञानस्य, चिन्तनस्य, सर्जनशीलतायाः च निरन्तर-संवाहिका आसीत्। तस्याः सकारात्मकः प्रभावः बहुषु क्षेत्रेषु अद्यापि द्रष्टुं शक्यते। 

एतस्मिन् विशिष्टे दिने, भारते विश्वे च ये संस्कृतं पठन्ति, पाठयन्ति तथा च एतस्यां निहितं कालातीतं निधिं अग्रिमसन्तत्यै प्रापयितुं प्रयत्नशीलाः सन्ति तान् सर्वान् वयं प्रशंसामः।

 

 

***

SK


( റിലീസ് ഐ.ഡി: 2304232) സന്ദര്‍ശക കൗണ്ടര്‍ : 7