PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയിലെ പഞ്ചസാര വ്യവസായം

വ്യവസായ മേഖല, മൂല്യശൃംഖല, സമീപകാല വിലക്കയറ്റം എന്നിവ മനസ്സിലാക്കാം

പോസ്റ്റഡ് ഓണ്‍: 26 AUG 2026 2:09PM by PIB Thiruvananthpuram

ഇന്ത്യയിലെ പഞ്ചസാര വ്യവസായം ഒറ്റനോട്ടത്തിൽ-

ഇന്ത്യയുടെ പഞ്ചസാര വ്യവസായം എന്നത് കാർഷിക, വ്യാവസായിക, ഗ്രാമീണ ഉപജീവന മേഖലകൾ ചേർന്ന ഒരു പ്രധാന വ്യവസ്ഥാ സംവിധാനമാണ് . ലോകത്ത് കരിമ്പ് ഉൽപ്പാദിപ്പിക്കുന്നതിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കരിമ്പ് ഉത്പാദന,വ്യവസായ മേഖല ഏകദേശം 5 കോടി കർഷകർക്കും പഞ്ചസാര മില്ലുകളിലും അനുബന്ധ വ്യവസായങ്ങളിലുമുള്ള 5 ലക്ഷത്തോളം തൊഴിലാളികൾക്കും താങ്ങായി നിലകൊള്ളുന്നു.

*കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം പുറത്തുവിട്ട മൂന്നാം മുൻകൂർ കണക്കുകൾ പ്രകാരം, 2025-26 വർഷത്തിൽ ഇന്ത്യയിലെ കരിമ്പ് ഉൽപ്പാദനം 500 ദശലക്ഷം മെട്രിക് ടണ്ണിൽ (MMT) എത്തിയിട്ടുണ്ട്. 2015-16 കാലയളവിലെ 348.44 MMT ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ 10 വർഷത്തിനിടെ കരിമ്പ് ഉൽപ്പാദനത്തിൽ ഏകദേശം 43.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

 

1

 

 * കരിമ്പ് കൃഷിചെയ്യുന്ന ഭൂവിസ്തൃതി 2015-16-ലെ 49.27 ലക്ഷം ഹെക്ടറിൽ നിന്ന് 2025-26-ൽ 58.87 ലക്ഷം ഹെക്ടറായി ഉയർന്നു.

 * ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കരിമ്പ് ഉൽപ്പാദന സംസ്ഥാനങ്ങൾ.

 * 2016-17-ൽ 0.47 ലക്ഷം മെട്രിക് ടൺ പഞ്ചസാര മാത്രം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത്, 2025-26-ൽ ഇന്ത്യ 8 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്തു.കരിമ്പിൻ്റെ ന്യായവും ലാഭകരവുമായ വില (FRP) ക്വിൻ്റലിന് ₹365 ആയി ഗവണ്മെൻ്റ്  നിശ്ചയിച്ചിട്ടുണ്ട്. ഇത് 10.25% അടിസ്ഥാന റിക്കവറി നിരക്ക് ഉറപ്പുനൽകുന്നു. 2016-17 സീസണിൽ 9.5% റിക്കവറി നിരക്കിൽ FRP ക്വിൻ്റലിന് ₹230 ആയിരുന്നു.അതായത് ₹135 രൂപയുടെ വർദ്ധനയാണിത്.

 

2

 

•ശ്രീലങ്ക, പശ്ചിമേഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവയാണ് ഇന്ത്യൻ പഞ്ചസാരയുടെ പ്രധാന കയറ്റുമതി വിപണികൾ.

മതിയായ അളവിൽ പഞ്ചസാരയുടെ ബഫർ സ്റ്റോക്ക് ലഭ്യമാണ്. കൂടാതെ, 2025-26 കാലയളവിലെ പഞ്ചസാര ഉൽപ്പാദനം പര്യാപ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 എഥനോൾ മിശ്രണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യൻ പഞ്ചസാര വ്യവസായത്തിൻ്റെ   പങ്ക്:

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് പെട്രോളിൽ എഥനോൾ കലർത്തുന്നത്. സുസ്ഥിര ഇന്ധന ബദലുകൾക്കായുള്ള ഗവണ്മെൻ്റ്  ശ്രമങ്ങൾക്ക് അനുസൃതമാണിത്. ഈ നടപടി കർഷകർക്ക് സ്ഥിരമായ വരുമാനം നൽകുകയും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുകയും ചെയ്തുകൊണ്ട് അവരെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, എഥനോൾ മിശ്രണം ആഭ്യന്തര ഉപഭോഗത്തിനുള്ള പഞ്ചസാരയുടെ ക്ഷാമത്തിന് കാരണമാകുമെന്ന് ഇത് സൂചിപ്പിക്കുന്നില്ല.

*എഥനോൾ ഉൽപ്പാദനത്തിനായി മാറ്റിവെച്ച പഞ്ചസാരയുടെ വിഹിതം 2022-23 ലെ ഏകദേശം 12% ൽ നിന്ന് 2025-26 ൽ ഏകദേശം 9% ആയി കുറഞ്ഞു.

*മാത്രമല്ല, രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന എഥനോളിൻ്റെ   നാലിൽ മൂന്ന് ഭാഗവും ഇപ്പോൾ ധാന്യങ്ങളിൽ നിന്നാണ്, പ്രത്യേകിച്ച് ചോളത്തിൽ നിന്നാണ് ലഭിക്കുന്നത്.

 

യഥാർത്ഥത്തിൽ , എഥനോൾ പദ്ധതി കർഷകരെ സഹായിക്കുകയും പഞ്ചസാര മില്ലുകളെ ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്:

 * ശരാശരി, ഇന്ത്യ പ്രതിവർഷം 300-340 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നു.

 * ഇന്ത്യയിലെ ആഭ്യന്തര പഞ്ചസാര ഉപഭോഗം പ്രതിവർഷം ഏകദേശം 280-290 ലക്ഷം മെട്രിക് ടണ്ണാണ്.

 * അധിക ഉൽപ്പാദനം ഉണ്ടാകുന്ന വർഷങ്ങളിൽ, മിച്ചമുള്ള സ്റ്റോക്കുകൾ പഞ്ചസാര മില്ലുകളുടെ ഫണ്ട് തടസ്സപ്പെടുന്നതിനും കരിമ്പ് കർഷകർക്കുള്ള കുടിശ്ശിക നൽകുന്നത് വൈകുന്നതിനും കാരണമാകുന്നു . അധിക പഞ്ചസാര എഥനോളിനായി നീക്കിവെയ്ക്കുന്നത് ഈ ഘടനാപരമായ പ്രശ്നം പരിഹരിക്കാനും പഞ്ചസാര മില്ലുകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനും സഹായിച്ചു.

 * 2026 ഓഗസ്റ്റ് 20 വരെയുള്ള കണക്കനുസരിച്ച്, 2025-26 സീസണിലെ കരിമ്പ് കുടിശ്ശികയുടെ 97% വും കർഷകർക്ക് ഇതിനകം നൽകിക്കഴിഞ്ഞു.

 * പഞ്ചസാര മില്ലുകളുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഗവൺമെൻ്റ്  സഹായത്തെ ആശ്രയിക്കുന്നത് കുറച്ചു.

 * അതേസമയം, ഉപഭോക്താക്കൾക്കുള്ള ചില്ലറ വിൽപ്പനയിലെ പഞ്ചസാരയുടെ വിലയും പൊതുവെ സ്ഥിരത പുലർത്തിയിട്ടുണ്ട്.2024 ഓഗസ്റ്റിനും 2026 ജൂലൈയ്ക്കും ഇടയിൽ പ്രതിവർഷം ഏകദേശം 3% മാത്രമാണ് വർദ്ധിച്ചത്.

 

നിലവിലെ പഞ്ചസാരയുടെ വിലവർദ്ധന വിശകലനം ചെയ്യുന്നു:

സമീപ ആഴ്ചകളിൽ പഞ്ചസാരയുടെ വില 2026 ജൂലൈ 20-ലെ കിലോയ്ക്ക് ₹48.18-ൽ നിന്ന് 2026 ഓഗസ്റ്റ് 20-ൽ കിലോയ്ക്ക് ₹55.70 ആയി ഉയർന്നു. ഒരു മാസത്തിനുള്ളിൽ ഏകദേശം 15.6% വർദ്ധനയാണിത് കാണിക്കുന്നത്. എന്നിരുന്നാലും, ഈ സമീപകാല മാറ്റത്തെ ദീർഘകാല പ്രവണതയിൽ നിന്ന് വേർതിരിച്ചു കാണേണ്ടതുണ്ട്: മുമ്പ് സൂചിപ്പിച്ചതുപോലെ, 2024 ഓഗസ്റ്റിനും 2026 ജൂലൈയ്ക്കും ഇടയിൽ പഞ്ചസാരയുടെ വില പ്രതിവർഷം ഏകദേശം 3% മാത്രമാണ് ഉയർന്നത്. ഇത് നിലവിലെ വിലവർദ്ധന പ്രധാനമായും ഹ്രസ്വകാല വിതരണ, വിപണി ഘടകങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും അടിസ്ഥാന വില പ്രവണതയിലുണ്ടായ മാറ്റമല്ലെന്നും സൂചിപ്പിക്കുന്നു.

പഞ്ചസാരയുടെ വിലയിലുണ്ടായ നിലവിലെ വർദ്ധനയ്ക്ക് കാരണം താഴെ പറയുന്ന വിവിധ ഘടകങ്ങളുടെ സംയോജനമാണ്:

 * പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനം

 * ഉത്സവ സീസണിന് മുന്നോടിയായിഉണ്ടായ വർദ്ധിച്ച ആവശ്യകത

 * കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ കരിമ്പ് കൃഷിയുടെ നാശനഷ്ടം

 * ആഗോള തലത്തിലെ പഞ്ചസാര വിതരണത്തിലുണ്ടായ കുറവും വിലവർദ്ധനയും കൂടാതെ

 * വ്യവസായ മേഖലയിലെ ചില വിഭാഗങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും (Speculation).

 

ആരംഭത്തിൽ കണക്കാക്കിയിരുന്ന ഏകദേശം 343 ലക്ഷം മെട്രിക് ടണ്ണുമായി (LMT) താരതമ്യം ചെയ്യുമ്പോൾ, നടപ്പ് സീസണിലെ പഞ്ചസാര ഉൽപ്പാദനം ഏകദേശം 306 ലക്ഷം മെട്രിക് ടൺ മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘടകങ്ങളാണ് ഉൽപ്പാദനത്തെ പ്രധാനമായും ബാധിച്ചത്: ചുവപ്പ് ചീയൽ രോഗം(റെഡ് റോട്ട്), തലപ്പപ്പുഴു (ടോപ് ബോറർ) എന്നീ രോഗബാധകളും, കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടും. എന്നിരുന്നാലും, പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉൽപ്പാദനമുണ്ടായിട്ടും, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ പഞ്ചസാരയുടെ ബഫർ സ്റ്റോക്ക് രാജ്യത്ത് ലഭ്യമാണ്. പുതിയ ഉത്പാദന സീസൺ (Crushing season) ഒക്ടോബറിൽ ആരംഭിക്കും.

 

പഞ്ചസാര വിതരണത്തിലുണ്ടായ ഇടിവ് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, മറിച്ച് ഇതൊരു ആഗോള പ്രതിഭാസമാണ്. 2026-27 വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം 33 ലക്ഷം മെട്രിക് ടണ്ണിൻ്റെ   പഞ്ചസാര ക്ഷാമം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൻ്റെ   ഫലമായി, അന്താരാഷ്ട്ര വിപണിയിലെ പഞ്ചസാരയുടെ വില 2026 ജൂൺ 30-ലെ ടണ്ണിന് 474 ഡോളറിൽ നിന്ന് 2026 ഓഗസ്റ്റ് 20-ൽ 552 ഡോളറായി കുത്തനെ ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ 16 ശതമാനത്തിലധികം വർദ്ധനയാണിത് കാണിക്കുന്നത്.

 

പട്ടിക 1: പഞ്ചസാര വിലവർദ്ധന- പ്രചരണങ്ങളും യാഥാർത്ഥ്യവും 

 

പ്രചരണം 

വസ്തുത 

എഥനോൾ ഉപയോഗം വേറെ മേഖലയിലേക്ക് മാറ്റിയതാണ് പഞ്ചസാര വില ഉയരാൻ കാരണമായത്.

എഥനോൾ ഉൽപാദനത്തിനായി മാറ്റിയ പഞ്ചസാര 2022–23 ൽ 12% ആയിരുന്നത് 2025–26 ൽ ഏകദേശം 9% ആയി കുറഞ്ഞു.

എഥനോൾ, ഉപഭോക്താക്കളിൽ നിന്ന് പഞ്ചസാര ലഭ്യത ഇല്ലാതാക്കുന്നു 

ഇന്ത്യയിലെ എഥനോൾ ഉത്പാദനത്തിൻ്റെ   ഏകദേശം നാലിൽ മൂന്ന് ഭാഗവും ഇപ്പോൾ പ്രത്യേകിച്ച് ചോളം പോലുള്ള ധാന്യങ്ങളിൽ നിന്നാണ്.

ഇന്ത്യ പഞ്ചസാര ക്ഷാമം നേരിടുന്നു

പുതിയ ഉത്പാദന സീസൺ ആരംഭിക്കുന്നത് വരെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ ആവശ്യമായ സംഭരണം ലഭ്യമാണ്

ആഗോളതലത്തിൽ പഞ്ചസാര വില സ്ഥിരമായി തുടരുന്നു.

അന്താരാഷ്ട്ര വില ടണ്ണിന് 474 ഡോളറിൽ നിന്ന് 552 ഡോളറായി ഉയർന്നു, രണ്ട് മാസത്തിനുള്ളിൽ 16% ത്തിലധികം വർധന

ഇന്ത്യയുടെ പഞ്ചസാര ഉൽപാദനം തകർന്നു.

നിലവിലെ ഉത്പാദനം 306 LMT ആയി കണക്കാക്കപ്പെടുന്നു. ഇത് പ്രാരംഭ കണക്കായ 343 LMT ൽ നിന്ന് കുറവാണ്

പഞ്ചസാര വില തുടർച്ചയായി കുത്തനെ ഉയരുന്നു

2024 ഓഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ ദീർഘകാലഅടിസ്ഥാനത്തിൽ വിലയിൽ പ്രതിവർഷം ഏകദേശം 3% മാത്രമേ വർദ്ധന ഉണ്ടായിട്ടുള്ളൂ.നിലവിലെ വില വർദ്ധന ഹ്രസ്വമാണ്

 

ചില പഞ്ചസാര മില്ലുകളുടെയും വ്യാപാരികളുടെയും ഊഹാപോഹങ്ങളും പൂഴ്ത്തിവയ്പ്പും സമീപകാലത്ത് വില വർദ്ധനയ്ക്ക് കാരണമായതായി ഗവണ്മെൻ്റ്  നിരീക്ഷിച്ചു.

 

 

ഞ്ചസാരയുടെ പൂഴ്ത്തിവെയ്പ്പ് തടയുന്നതിനും വിതരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ഗവണ്മെൻ്റ്  ശ്രമങ്ങൾ:

 

പഞ്ചസാരയുടെ ഹ്രസ്വകാല വില വർദ്ധന നിയന്ത്രിക്കുന്നതിനും നിലവിലുള്ള പഞ്ചസാര പൂഴ്ത്തിവയ്പ്പ് തടയുന്നതിനും ഗവണ്മെൻ്റ്  ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:

 

 1. 2026 ഓഗസ്റ്റ് 1 മുതൽ 2026 നവംബർ 30 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള പഞ്ചസാര വ്യാപാരികൾക്ക് 400 ടൺ സ്റ്റോക്ക് പരിധി (Stock limit) ഏർപ്പെടുത്തിയിട്ടുണ്ട്.

 2. 2026 സെപ്റ്റംബർ 1 മുതൽ, വൻകിട ഉപഭോക്താക്കൾക്ക് (Bulk consumers) 15 ദിവസത്തെ ഉപഭോഗത്തിന് ആവശ്യമായതിൽ കൂടുതൽ പഞ്ചസാര സ്റ്റോക്ക് കൈവശം വെയ്ക്കാൻ അനുവാദമുണ്ടായിരിക്കുന്നതല്ല.

 3.അനധികൃതമായി പൂഴ്ത്തിവെയ്ക്കുന്നതും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും തടയുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റ്  ഉദ്യോഗസ്ഥരുടെ സംയുക്ത സംഘങ്ങൾ പഞ്ചസാര മില്ലുകളിലെ സ്റ്റോക്കുകൾ നേരിട്ട് പരിശോധിച്ചുവരുന്നു 

 4. മുൻകരുതൽ നടപടിയെന്ന നിലയിൽ, ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര നികുതിരഹിതമായി ഇറക്കുമതി ചെയ്യാൻ ഗവണ്മെൻ്റ്  തീരുമാനിച്ചിട്ടുണ്ട്.

 5.2026 ഒക്ടോബർ 15 മുതൽ കരിമ്പു അരയ്ക്കൽ (Crushing) ആരംഭിക്കാൻ സംസ്ഥാനങ്ങൾക്കും പഞ്ചസാര മില്ലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ ഒക്ടോബറിൽ ലഭിക്കുന്ന 3-4 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഉൽപ്പാദനം ഇത് വഴി 10 ലക്ഷം മെട്രിക് ടണ്ണിലധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉത്സവ സീസണിലെ പഞ്ചസാര ലഭ്യത വർദ്ധിപ്പിക്കും.

 

നിലവിലെ വിലവർദ്ധനവിനപ്പുറം...

ഇന്ത്യയുടെ പഞ്ചസാര മേഖല ഇന്ന് കർഷകർ, മില്ലുകൾ, ഊർജ്ജ ഉൽപ്പാദനം, ആഗോള വ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്ന വൈവിധ്യമാർന്ന ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. കുറഞ്ഞ ഉൽപ്പാദനം, സീസണൽ ആവശ്യകത, ആഗോള വിതരണ സാഹചര്യങ്ങൾ, വിപണിയിലെ പ്രവണതകൾ എന്നിവയെയാണ് സമീപകാലത്തെ വിലക്കയറ്റം പ്രതിഫലിപ്പിക്കുന്നത് എന്നിരുന്നാലും, ഈ വ്യവസായ മേഖലയുടെ വിശാലമായ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും മുന്നിൽ ഈ പ്രയാസങ്ങൾ താൽക്കാലികം മാത്രമാണ്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കർഷകർക്ക് സമയബന്ധിതമായി പണം ലഭിക്കുന്നതിനും വ്യവസായത്തിൻ്റെ   സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഗവണ്മെൻ്റ്  മുൻഗണന നൽകുന്നത്.

 

അവലംബം (References)

Ministry of Agriculture & Farmers Welfare

https://dfpd.gov.in/sugar-policy/en

https://www.nfsm.gov.in/BriefNote/BN_Sugarcane.pdf

https://sansad.in/getFile/annex/241/Au1986.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2258113&reg=3&lang=1

https://www.pib.gov.in/Pressreleaseshare.aspx?PRID=1555573&reg=48&lang=2

https://www.pib.gov.in/PressReleaseDetail.aspx?PRID=2302874&reg=48&lang=1

Ministry of Commerce & Industry

https://agriwelfare.gov.in/Documents/Time_Series_3rdAE_2025_26_En.pdf

https://agriexchange.apeda.gov.in/India/GenerateAPEDAProductReport/Index

https://www.ibef.org/blogs/from-fields-to-fuel-the-indian-sugar-industry-s-role-in-advancing-ethanol-blending

Ministry of Petroleum & Natural Gas

https://www.pib.gov.in/PressReleaseDetail.aspx?PRID=2249431&reg=3&lang=2

Ministry of Consumer Affairs, Food & Public Distribution

https://www.pib.gov.in/PressReleasePage.aspx?PRID=2302018&lang=1&reg=3

PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2245639&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2248987&reg=3&lang=1

 

Click to see pdf

****


( റിലീസ് ഐ.ഡി: 2303726) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: हिन्दी , English , Urdu , Manipuri , Bengali , Gujarati , Tamil