പ്രധാനമന്ത്രിയുടെ ഓഫീസ്
മിലാദ് നബി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
26 AUG 2026 10:01AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും മിലാദ്-ഉൻ-നബി ആശംസകൾ നേർന്നു.
ഈ അവസരം ഒത്തൊരുമയുടെ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുമെന്നും എല്ലായിടത്തും സന്തോഷം പകരുകയും ചെയ്യുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. കാരുണ്യത്തിന്റെയും സേവനത്തിന്റെയും മനോഭാവം എപ്പോഴും ഏവരെയും നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഈദ് മുബാറക്!
മില്ലാദ്-ഉൻ-നബി ആശംസകൾ. ഈ അവസരം നമുക്കിടയിൽ ഒത്തൊരുമയും സന്തോഷവും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിക്കുന്നു. കാരുണ്യവും സമൂഹത്തിന് നന്മ ചെയ്യാനുള്ള മനോഭാവവും എപ്പോഴും നമ്മെ നയിക്കട്ടെ."
-SK-
( റിലീസ് ഐ.ഡി: 2303458)
സന്ദര്‍ശക കൗണ്ടര്‍ : 6