രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവികസേന, ആഴക്കടൽ പിന്തുണാസംവിധാനമുള്ള, തദ്ദേശീയ നിർമ്മിത രണ്ടാമത് യാനം 'നിപുൺ' കമ്മീഷൻ ചെയ്യാണ് ഒരുങ്ങി ഇന്ത്യൻ നാവികസേന
പോസ്റ്റഡ് ഓണ്‍:
25 AUG 2026 3:53PM by PIB Thiruvananthpuram
ആഴക്കടൽപ്രവർത്തന പിന്തുണാ സംവിധാനം ഉള്ള നിസ്തർ-ക്ലാസിലെ രണ്ടാമത് കപ്പലായ (DSV) 'നിപുൺ' 2026 ഓഗസ്റ്റ് 31-ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഇന്ത്യൻ നാവികസേന ഔദ്യോഗികമായി കമ്മീഷൻ ചെയ്യും. ഈ കപ്പലിന്റെ വരവ് നാവികസേനയുടെ ആഴക്കടൽ ദൗത്യം പോലുള്ള പ്രവർത്തന ശേഷികൾക്ക് വലിയ കരുത്തേകും. കപ്പലിന്റെ നിർമ്മാണ ഘട്ടത്തിൽ നിന്ന് പ്രവർത്തനക്ഷമതയിലേക്കുള്ള യാത്രയിലെ ഒരു പുതിയ അധ്യായത്തിന് ഇതിലൂടെ തുടക്കം കുറിക്കും.
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (HSL) പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച 'നിപുൺ', പ്രതിരോധ കപ്പൽ നിർമ്മാണ രംഗത്ത് ഭാരതം കൈവരിച്ച സ്വയംപര്യാപ്തതയുടെ നിർണ്ണായക നാഴികക്കല്ലാണ്. പൂർണ്ണസജ്ജീകരണങ്ങൾക്കും വിപുലമായ പരിശോധനകൾക്കും ശേഷം 2026 ജൂലൈ 30-നാണ് കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്. (https://www.pib.gov.in/PressReleasePage.aspx?PRID=2292073)
വിവിധതരത്തിലുള്ള ഡൈവിംഗ്, ആഴക്കടൽ ദൗത്യങ്ങൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോമാണ് 'നിപുൺ'. കടലിലെ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും സമുദ്രാന്തർ നാവികർക്ക് ദീർഘനേരം ആവശ്യമായ സഹായം നൽകാൻ സഹായിക്കുന്ന ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉള്ള കപ്പൽ അന്തർവാഹിനി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിനുള്ള നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കും.
നാവിഗേഷൻ, പ്ലാറ്റ്‌ഫോം പരിപാലനം , കൃത്യമായ സ്റ്റേഷൻ കീപ്പിംഗ് എന്നിവയ്ക്കുള്ള ആധുനിക സംവിധാനങ്ങളും ഡൈവിംഗ്, അന്തർവാഹിനി ദൗത്യങ്ങൾ, മെഡിക്കൽ സഹായം എന്നിവയ്ക്കുള്ള സവിശേഷ സൗകര്യങ്ങളും കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ശേഷികൾ 'നിപുണിനെ' സങ്കീർണമായ ആഴക്കടൽ ദൗത്യങ്ങൾക്കായുള്ള മികച്ച സംയോജിത പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നു.
'നിപുണിന്റെ' കമ്മീഷനിംഗ് ചടങ്ങ് , ഇന്ത്യയുടെ സമുദ്ര അതിർത്തികളിൽ പ്രത്യേക ഡൈവിംഗ്, ആഴക്കടൽ ദൗത്യങ്ങൾ എന്നിവ നടത്താനുള്ള നാവികസേനയുടെ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ പ്ലാറ്റ്‌ഫോമിന്റെ അവതരണം, നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് സാങ്കേതികമായി മികച്ച കപ്പലുകൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ കപ്പൽ നിർമ്മാണ മേഖലയുടെ ഉയർന്നുവരുന്ന ശേഷിയെയാണ് പ്രതിഫലിപ്പിക്കുന്നത്.
(2)_20260825155424_60d173.jpeg)
(2)_20260825155439_469b3c.jpeg)
*****
( റിലീസ് ഐ.ഡി: 2303301)
സന്ദര്‍ശക കൗണ്ടര്‍ : 14